റെക്കോർഡ് വിലകൾക്കിടെയിൽ ശ്രദ്ധേയമായി ലേലം വിളിയിരുന്നു യുവതാരം സമീർ റിസ്വിക്കായി. 20 ലക്ഷം രൂപ അടിസ്ഥാന തുകയായിരുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള യുവതാരത്തെ 8.40 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയിരിക്കുന്നത്. 20കാരനായ താരത്തെ സ്വന്തമാക്കാൻ ഗുജറാത്ത ടൈറ്റൻസും സിഎസ്കെയും തമ്മിലായിരുന്നു പോരാട്ടം. അതിനിടെ ഡൽഹി ക്യാപിറ്റൽസുമെത്തി യുപി താരത്തിന്റെ മൂല്യമേറ്റുകയും ചെയ്തു. എന്നിരുന്നാലും റിസ്വിയെ വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറായിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒട്ടും വിട്ടുകൊടുക്കാതെ ചെന്നൈ സ്വന്തമാക്കിയ ആ യുവതാരം ആരാണെന്ന് തിരയുകയായിരുന്നു സോഷ്യൽ മീഡിയ. ഈ 8.4 കോടിക്കുള്ള മൂല്യം ഈ താരത്തിനുണ്ടോ എന്നുള്ള ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. എന്നാൽ വെറുതെയൊന്നും ധോണിക്കായി ഈ താരത്തെ സിഎസ്കെ മാനേജ്മെന്റ് ചെന്നൈയിലേക്കെത്തിക്കില്ലയെന്ന് ആരാധകർക്ക് അറിയാം.


ALSO READ : IPL 2024 : ഡേവിഡ് വാർണറെ ബ്ലോക്ക് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്; കാരണം തേടി ആരാധകർ


ആരാണ് സമീർ റിസ്വി


യുപി ടി20 ലീഗിലൂടെ ശ്രദ്ധേയമായ താരമാണ് സമീർ റിസ്വി. ലീഗിൽ കാൺപൂർ സൂപ്പർസ്റ്റാർസിനായി ഒമ്പത് ഇന്നിങ്സുകളിലായി റിസ്വി 455 റൺസെടുത്തിരുന്നു. ഈ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ റിസ്വിയുടെ ബാറ്റിൽ നിന്നും പിറന്നത് 18 സിക്സറുകളായിരുന്നു. 11 ടി20 മത്സരങ്ങളിൽ നിന്നും 49.16 റൺസിന്റെ ആവറേജിൽ റിസ്വി 295 റൺസ് സ്വന്തമാക്കിയിരുന്നു.  കൂടാതെ അണ്ടർ 23 ടൂർണമെന്റിൽ ഉത്തർ പ്രദേശിനായി രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും താരം നേടിയിരുന്നു. ഫൈനലിൽ 50 പന്തിൽ 84 റൺസെടുത്ത് യുപി ടീമിന് കിരീടം നേടി നൽകി. ആ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (37) പറത്തിയ താരവുമായിരുന്നു റിസ്വി.



താരലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക ചിലവഴിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 24.75 കോടി രൂപയ്ക്കാണ് കെകെആർ സ്റ്റാർക്കിനെ ലേലം വിളിച്ചെടുത്തത്. കൂടാതെ കമ്മിൻസിനെ 20.50 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കുകയും ചെയ്തു. 


ഇരുവരെയും കഴിഞ്ഞ് ഏറ്റവും ഉയർന്ന് തുക ചിലവഴിച്ചിരിക്കുന്നത് ന്യുസിലാൻഡ് താരം ഡാരിൽ മിച്ചിലാനാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പേസർ ഹർഷാൽ പട്ടേലാണ് മറ്റൊരു വിലയേറിയ താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ഹർഷാൽ പട്ടേലിനെ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫിനെ 11.50 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ താരം മനീഷ് പാണ്ഡെയും ന്യൂസിലാൻഡിന്റെ ലോക്കി ഫെർഗൂസൻ തുടങ്ങിയ പ്രഖുഖ താരങ്ങളെ ആരും സ്വന്തമാക്കിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.