IPL Auction Live Updates | ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്റ്റൽസിന്റെ ഭാഗമായിരുന്നു വിഷ്ണു. അടിസ്ഥാന തുകയ്ക്കായിരുന്നു 2021ലെ ലേലത്തിൽ ഡൽഹി സ്വന്തമാക്കി. അതിന് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ താരമായിരുന്ന വിഷ്ണു മൂന്ന് ഐപിഎൽ മത്സരങ്ങളിൽ ബാറ്റ് വീശിയിരുന്നു. 


മലയാളി താരങ്ങളായ ബേസിൽ തമ്പിയും കെ.എം അസിഫും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരവുമായ റോബിൻ ഉത്തപ്പയെയുമാണ് നിലവിൽ വിഷ്ണുവിനെ കൂടാതെ മറ്റ് ടീമുകൾ സ്വന്തമാക്കിട്ടുള്ളത്.


ALSO READ : IPL Auction 2022 Live | താരലേലം രണ്ടാം ദിനം; പ്രതീക്ഷ അർപ്പിച്ച് ശ്രീശാന്ത് ഉൾപ്പെടെ 8 കേരള താരങ്ങൾ


അടിസ്ഥാൻ തുകയ്ക്കാണ് മൂന്ന് കേരള താരങ്ങളെ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിരിക്കുന്നത്. കെ.എം അസിഫിനെ 20 ലക്ഷത്തിനും റോബിൻ ഉത്തപ്പയെ 2 കോടിക്കുമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസാണ് മറ്റൊരു മലയാളി പേസറായ ബേസിൽ തമ്പിയെ നേടിയത്. 30 ലക്ഷം രൂപയ്ക്കാണ് അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻപട്ടം നേടിയ ടീം ബേസിലിനെ വേണ്ടി ചിലവഴിക്കുന്നത്. 


അതേസമയം മുൻ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ കാര്യത്തിൽ അവ്യക്തം തുടരുകയായണ്. താരത്തിന് ഇനി അവസരമുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തമല്ല. താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന താരത്തെ അക്സിലറേറ്റഡ് ഓക്ഷൻ ലിസ്റ്റൽ ഉൾപ്പെടുത്തിട്ടില്ല. നിലവിൽ ആദ്യഘട്ടത്തിൽ ആരും എടുക്കാത്ത താരങ്ങളെ വീണ്ടും പരിഗണിക്കുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.