ദുബായ്: ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ മികച്ച സ്കോറുമായി ചെന്നൈ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് ചെന്നൈ നേടിയത്. കൊൽക്കത്തയ്ക്ക് ജയിക്കാൻ 193 റൺസ് നേടണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്‍ (IPL 2021) ഫൈനൽ പോരാട്ടത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders) ചെന്നൈ സൂപ്പർ കിങ്സിനെ (Chennai Super Kings) ബാറ്റിങ്ങിനിയക്കുകയായിരുന്നു. രണ്ടാം ക്വാളിഫയർ (Qualifier) ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങിയത്.


ആദ്യ ക്വാളിഫയ‌ർ ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ചെന്നൈ സൂപ്പർ കിങ്സും ഫൈനൽ പോരാട്ടത്തിനായി ഇറങ്ങിയത്. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ചെന്നൈ നായകൻ എംഎസ് ധോണി പറ‍ഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.