IPL Final: വിസിലടിച്ച് വന്ന് കപ്പടിച്ച് ചെന്നൈ
193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ദുബായ്: ഐപിഎൽ ഫൈനൽ കൊൽക്കത്തയെ തകർത്ത് കിരീടം നേടി ചെന്നൈ. 27 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് ചെന്നൈ നേടിയത്. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഐപിഎല്‍ (IPL 2021) ഫൈനൽ പോരാട്ടത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders) ചെന്നൈ സൂപ്പർ കിങ്സിനെ (Chennai Super Kings) ബാറ്റിങ്ങിനിയക്കുകയായിരുന്നു.
രണ്ടാം ക്വാളിഫയർ (Qualifier) ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങിയത്. ആദ്യ ക്വാളിഫയർ ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ചെന്നൈ സൂപ്പർ കിങ്സും ഫൈനൽ പോരാട്ടത്തിനായി ഇറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...