Mumbai : IPL 2022 സീസണിലേക്കുള്ള പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം. ഇന്ത്യൻ ക്രിക്കറ്റിലെ വാണിജ്യ സാന്നിധ്യത്തെ മനസ്സിലാക്കി യുഎസ് ആസ്ഥാനമായ അന്തരാഷ്ട്ര  കമ്പനികളടക്കമാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി (IPL New Franchises) ബിഡ് സമർപ്പിച്ചിരിക്കുന്നത്. അതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലസേഴ്സ് ബ്രദേഴ്സ് (Manchester United Owners Galzer Brothers) ഇന്നലെ ഞായറാഴ്ച ദുബായിൽ എത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 11 മണിയോ ലഭിച്ച ബിഡുകൾ ബിസിസിഐയുടെ ദുബായിലെ ഓഫീസുകളിലേക്ക് സമർപ്പിക്കും. തുടർന്ന് ബിഡ്ഡുകൾ സമർപ്പിച്ചിരിക്കുന്ന കമ്പനികളുടെ സാന്നിധ്യത്തിൽ അവ തുറക്കുന്നതാണ്. ശേഷം ഉച്ചയോടെ   ഔദ്യോഗികമായി പുതിയ രണ്ട് ടീമുകളെ പ്രഖ്യാപിക്കുകയും ചെയ്യും.


ALSO READ : IPL 2022: ഐപിഎല്‍ ടീം ലക്ഷ്യമിട്ട് രണ്‍വീര്‍ സിംഗും ദീപികയും


അഹമ്മദബാദ് ആസ്ഥാനമായി ഒരു ടീമിന് വേണ്ട് അദാനി ഗ്രൂപ്പോ ടോറന്റ് ഗ്രൂപ്പ് ബിഡ് സമർപ്പിച്ചേക്കും. ഇവരിൽ ഒരു ഗ്രൂപ്പ് മാത്രമെ ബിഡ് സമർപ്പിക്കാൻ സാധ്യതയുള്ളു. മുൻ ഐപിഎൽ ടീമായ റൈസിങ് പൂണെ സൂപ്പർ ജെന്റ്സിന്റെ ഉടമസ്ഥരായിരുന്നു RPSG ഗ്രൂപ്പും തങ്ങളുടെ ടീമിനായി ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.


ALSO READ : First Retention Card for MS Dhoni: 'തല'യെ വിടാതെ CSK, മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക്


ഇവയ്ക്ക് പുറമെ അന്തരാഷ്ട്ര തലത്തിൽ രണ്ട് ഫ്രാഞ്ചൈസികളാണ് ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഒന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസേഴ്സ് ബ്രദേഴ്സും മറ്റൊരു യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീമും ബിഡ് സമർപ്പിച്ചിട്ടുണ്ട്.


ALSO READ : IPL 2021: 4 തവണ IPL കിരീടം നേടി റെക്കോർഡ് സൃഷ്ടിച്ച് MS Dhoni, എങ്കിലും മുന്നിൽ രോഹിത് ശർമ്മ തന്നെ


ഇവർ കൂടാതെ ഒഡീഷ ആസ്ഥാനമായി ടീം നിർമിക്കാനായി ജിൻഡാൽ ഗ്രൂപ്പും ലക്ഷ്യമിടുന്നുണ്ട്. ഒഡീഷ സർക്കാരിന് കൂട്ടുപിടിച്ചാണ് ജീൻഡാൽ ഗ്രൂപ്പ് ഐപിഎല്ലിലേക്ക് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിനാഷ്യൽ സർവീസ് സ്വകാര്യ കമ്പനിയും ബിഡ് സമർപ്പിച്ചിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ അറിയിക്കുന്നത്. ഇതിന് പുറമെ ബോളിവുഡ് താരദമ്പതികളായ റണവീർ സിങും ദീപിക പദുകോണും ടീമിനായ ബിഡ് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.