ന്യൂഡല്‍ഹി:  IPL ന്‍റെ  13ാം സീസണിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോകം മുഴുവന്‍ ആശങ്കയിലകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കി   IPL നടക്കുന്നത്. 


സെപ്റ്റംബര്‍  19 മുതല്‍ നവംബര്‍ 8വരെ യുഎഇയിലാണ്  ഐപിഎല്‍ നടക്കുന്നത്. കൊറോണയ്ക്കിടയില്‍ നടക്കുന്ന ടൂര്‍ണമെന്റെന്ന  നിലയിലും യുഎഇ വേദിയാകുന്നുവെന്ന നിലയിലും വലിയ പ്രാധാന്യത്തോടെയാണ് ക്രിക്കറ്റ് ലോകം ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ നോക്കിക്കാണുന്നത്.


അതേസമയം,  ഇത്തവണത്തെ IPL ഇന്ത്യയുടെ നിലവിലെ മാനസികാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്ന്  അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ എംപിയുമായ ഗൗതം ഗംഭീര്‍. 


'വേദി എവിടെയാണെന്നത് ഒരു കാര്യമേ അല്ല ,പ്രത്യേകിച്ച് യുഎഇയില്‍. ഏത് ഫോര്‍മാറ്റിനും അനുയോജ്യമായ മൈതാനമാണ് യുഇയിലേത്. പ്രധാനപ്പെട്ട കാര്യം ഈ ഐപിഎല്‍ രാജ്യത്തിന്‍റെ മാനസികാവസ്ഥയെ മാറ്റുമെന്നതാണ്, ഗംഭീര്‍ പറഞ്ഞു.


ഏത് ഫ്രാഞ്ചൈസിയാണ് വിജയിക്കുന്നത്, ആരാണ് കൂടുതല്‍ റണ്‍സ് നേടുന്നത്, കൂടുതല്‍ വിക്കറ്റ് നേടുന്നത് ഇതിനേക്കാളൊക്കെ പ്രാധാന്യം അര്‍ഹിക്കുന്നത് ഐപിഎല്‍ രാജ്യത്തിന്‍റെ  മാനസിക നില മാറ്റുമെന്നതിലാണ്. ഇതുവരെയുള്ള ഐപിഎല്ലിനെക്കാള്‍ വലുതാണ് ഇത്തവണത്തേത്. കാരണം ഇത്തവണത്തെ ഐപിഎല്‍ രാജ്യത്തിനുവേണ്ടിയാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്'-ഗംഭീര്‍ പറഞ്ഞു.