IPL 2023 : ചെന്നൈക്ക് തിരിച്ചടി; 16.25 കോടിക്ക് നേടിയ ബെൻ സ്റ്റോക്സ് ഐപിഎല്ലിൽ പന്തെറിയില്ല
Ben Stokes Injury Update : ഇംഗ്ലണ്ടിന്റെ ന്യൂസിലാൻഡ് പര്യടനത്തിനിടെയാണ് ഇംഗ്ലീഷ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കാൽമുട്ടിന്മേൽ പരിക്കേൽക്കുന്നത്. വേദന സംഹാരികളുടെ സഹായത്തോടെയാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.
ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 2023 പതിപ്പ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി. ടീമിലെ പ്രധാന ഓൾറൗണ്ടറായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഐപിഎൽ 2023 സീസണിൽ സിഎസ്കെയ്ക്കായി പന്തെറിയില്ല. പകരം താരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമെ സീസണിൽ ഇറങ്ങു. താരത്തിന് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ടൂർണമെന്റിൽ ബാറ്റിങ് മാത്രം ചെയ്യാൻ തീരുമാനമെടുക്കേണ്ടി വന്നിരിക്കുന്നതെന്ന് ക്രിക്കറ്റ് മാധ്യമമായ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
16.25 കോടി രൂപയ്ക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻനെ സിഎസ്കെ ഈ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി ഓൾറൗണ്ടർ താരം കഴിഞ്ഞ ആഴ്ചയിൽ തന്നെ ഇന്ത്യയിൽ എത്തി പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 31നാണ് ഐപിഎൽ 2023 സീസൺ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ALSO READ : IPL 2023: ശക്തമായ ടീമുമായി ചെന്നൈ സൂപ്പർ കിംഗ്സ്; ഇത്തവണ പൊടിപാറും!
31കാരനായ ഇംഗ്ലീഷ് താരത്തിന്റെ ഇടത് കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ന്യൂസിലാൻഡ് പര്യടനത്തിനിടെയാണ് ബെൻ സ്റ്റോക്സിന് പരിക്ക് സംഭവിക്കുന്നത്. പരിക്കിനെ തുടർന്ന് കിവീസിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലായി ഇംഗ്ലീഷ് ക്യാപ്റ്റനായ ഓൾറൗണ്ടർ താരം ആകെ എറിഞ്ഞത് ഒമ്പത് ഓവറുകൾ മാത്രമായിരുന്നു. വെല്ലിങ്ടൺ ടെസ്റ്റിൽ ബാറ്റിനിടെയും താരത്തിന്റെ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.
പരിക്കിനെ തുടർന്ന് സ്റ്റോക്സ് ഐപിഎല്ലിൽ ചെന്നൈക്കായി പന്തെറിയാൻ സാധ്യതയില്ലെന്ന് സിഎസ്കെ ബാറ്റിങ് കോച്ച് മൈക്ക് ഹൈസി അറിയിച്ചു. ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ താരം ബാറ്ററായി ഇറങ്ങാൻ തയ്യറായി കഴിഞ്ഞു. പന്തെറിയുന്നതിനായി കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ സ്റ്റോക്സ് പന്തെറിഞ്ഞിരുന്നു. അതിനോടൊപ്പം താരം വേദന സംഹാരികളും ഉപയോഗിക്കുന്നുണ്ടെന്ന് മൈക്കി ഹസി പറഞ്ഞു.
സിഎസ്കെയുടെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെയും ഫിസിയോമാർ താരത്തെ നിരീക്ഷിച്ച് വരികയാണ്. തന്റെ കണക്ക് കൂട്ടിലകുൾ പ്രകാരം സ്റ്റോക്സ് ടൂർണമെന്റിന്റെ ആദ്യ കുറച്ച് മത്സരങ്ങളിൽ പന്തെറിയാൻ സാധ്യതയില്ല. ചിലപ്പോൾ ആഴ്ചകൾ എടുക്കേണ്ടി വന്നേക്കും. എന്നാലും ഇംഗ്ലീഷ് ക്യാപ്റ്റൻ സീസണിന്റെ ഒരു ഘട്ടത്തിൽ ചെന്നൈക്കായി പന്തെറിയുമെന്ന് സിഎസ്കെ ബാറ്റിങ് കോച്ച് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...