IPL 2023 : ഗുജറാത്ത്-ചെന്നൈ മത്സരം മഴമൂലം തടസ്സപ്പെട്ടാൽ ആര് ഫൈനലിൽ പ്രവേശിക്കും?
IPL 2023 Playoffs GT vs CSK : ചെന്നൈയുടെ ഹോം മൈതാനമായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയമാണ് ഐപിഎൽ 2023 സീസണിന്റെ ആദ്യ പ്ലേ ഓഫിന് വേദിയാകുക
ചെന്നൈ : ഐപിഎൽ 2023 സീസണിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ടേബിൾ ടോപ്പറും നിലവിലെ ചാമ്പ്യന്മാരുമായ ഗുജറാത്ത് ടൈറ്റൻസ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ ക്വാളിഫയർ മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് മത്സരത്തിന്റെ ടോസ്.
പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം കാണാൻ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അതേസമയം രസംകൊല്ലിയായി മഴയെത്തുമോ എന്ന ഭീതി ക്രിക്കറ്റ് ആരാധകരിൽ ഉണ്ട്. പക്ഷെ നിലവിൽ അങ്ങനെ ഒരു ഭീതി ഇപ്പോൾ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇല്ല. കാരണം മഴയ്ക്ക് വെറും രണ്ട് ശതമാനം മാത്രമാണ്.
ALSO READ : IPL 2023: ധോണിയ്ക്ക് ഓടാന്‍ വയ്യ, 100% ഫിറ്റല്ലെന്ന് ബാറ്റിംഗ് കോച്ച്; ചെന്നൈ ആരാധകര്‍ ആശങ്കയില്‍
മഴ പെയ്താൽ എന്താകും വിധി?
ചെന്നൈയിൽ ഇന്ന് മഴ പെയ്യില്ല എന്ന് ഇരു ടീമുകളുടെ ആരാധകർക്ക് ആശ്വസിക്കാം. അഥവാ മഴ പെയ്താൽ ഗുജറാത്ത്-ചെന്നൈ മത്സരത്തിന്റെ വിധി എന്താകുമെന്ന ഒരു സംശയം എല്ലാവർക്കും കാണും. പ്ലേ ഓഫ് മത്സരങ്ങൾക്ക് മറ്റ് റിസർവ് ദിനങ്ങളുമില്ല. ഫൈനലിലേക്ക് ഒരു വിജയിയെ നിർദേശിക്കുയും വേണം.
മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഗുജറാത്ത് ടൈറ്റൻസ് ജേതാക്കാളായി പ്രഖ്യാപിക്കും. കാരണം ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തായി മത്സരം അവസാനിപ്പിച്ചതിനെ തുടർന്നാണ് ഗുജറാത്തിന് ഈ പ്രിവിലേജ് ലഭിക്കുക. ഗുജറാത്ത് ജേതാക്കളാകുമ്പോൾ ചെന്നൈ മുംബൈ ഇന്ത്യൻസ്-ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിലെ വിജയിയുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റമുട്ടും.
ജിടി-സിഎസ്കെ മത്സരം എവിടെ, എപ്പോൾ കാണാം?
ചെന്നൈ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ ക്വാളിഫയറായ ഗുജറാത്ത് ടൈറ്റൻസ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരം. വൈകിട്ട് ഏഴ് മണിക്ക് മത്സരത്തിന്റെ ടോസ് ഇടും. 7.30ന് ജിടി-സിഎസ്കെ മത്സരത്തിലെ ആദ്യ പന്തെറിയും.
ഇത്തവണ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കാണ് ഐപിഎൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. ഡിസ്നി സ്റ്റാർ നെറ്റ്വർക്കാണ് സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലൂടെ ഐപിഎൽ ഗുജറാത്ത്-സിഎസ്കെ പ്ലേ ഓഫ് മത്സരം കാണാൻ സാധിക്കും. നെറ്റ്വർക്ക് 18ന്റെ ജിയോ സിനിമ ആപ്പിനാണ് ഐപിഎൽ സംപ്രേഷണത്തിന്റെ ഡിജിറ്റൽ അവകാശം. ജിയോ സിനിമ ആപ്പിലൂടെ സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...