ഐപിഎൽ 2023 സീസണിലെ മൂന്നാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻറ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇരുടീമുകളും ജയത്തോടെ അക്കൌണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ ആവേശകരമായ മത്സരം തന്നെയാകും അരങ്ങേറുക എന്ന് ഉറപ്പാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എൽ രാഹുലിന് കീഴിൽ കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച ലക്നൗ ടീം ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരുന്നത്.  14 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയങ്ങൾ നേടി മൂന്നാം സ്ഥാനത്തെത്താൻ ലക്നൗവിന് കഴിഞ്ഞിരുന്നു. എന്നാൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ 207 റൺസ് പിന്തുടർന്ന ലക്നൗ 14 റൺസിന് പരാജയപ്പെട്ടാണ് പുറത്തായത്. 


ALSO READ: ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയത്തോടെ തുടക്കം


മറുവശത്ത്, കഴിഞ്ഞ സീസണിൽ 14 കളികളിൽ നിന്ന് ഏഴ് ജയങ്ങൾ മാത്രം നേടിയ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു. ഡൽഹിക്ക് വേണ്ടി ഡേവിഡ് വാർണർ 12 ഇന്നിംഗ്‌സുകളിൽ നിന്ന് 432 റൺസ് നേടിയപ്പോൾ ഖലീൽ അഹമ്മദ്, കുൽദീപ് യാദവ് എന്നിവർ യഥാക്രമം 16, 21 വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ ഡിസംബറിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ സൂപ്പർ താരം റിഷഭ് പന്ത് ഇല്ലാതെയാണ് ക്യാപിറ്റൽസ് ഇത്തവണ ഇറങ്ങുന്നത്. പന്തിൻറെ അഭാവത്തെ ഡൽഹി എങ്ങനെ മറികടക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 


സാധ്യതാ ടീം


ലക്നൗ സൂപ്പർ ജയന്റ്‌സ്


കെഎൽ രാഹുൽ (ക്യാപ്റ്റൻ), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കൈൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, നിക്കോളാസ് പുരാൻ, ജയദേവ് ഉനദ്ഘട്ട്, യാഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ്, ഡാനിയൽ സാംസ്, അമിത് മിശ്ര, പ്രേരക് മങ്കാഡ്, സ്വപ്നിൽ സിങ്‌, നവീൻ ഉൾ ഹഖ്, യുധ്‌വീർ ചരക്


ഡൽഹി ക്യാപിറ്റൽസ്


റിഷഭ് പന്ത് (പുറത്ത്) , ഡേവിഡ് വാർണർ(ക്യാപ്റ്റൻ), ഖലീൽ അഹമ്മദ്, യാഷ് ദുൾ, അമാൻ ഹക്കീം ഖാൻ, പ്രവീൺ ദുബേ, സർഫറാസ് ഖാൻ, കുൽദീപ് യാദവ്, ലളിത് യാദവ്, മിച്ചൽ മാർഷ്, മുകേഷ് കുമാർ, മുസ്താഫിസൂർ റഹ്മാൻ, കമലേഷ് നാഗർകോട്ടി, ലുങ്കി എൻഗിഡി, ആൻ‍റിച് നോർക്യ, വിക്കി ഒസ്ത്വാൽ, മനീഷ് പാണ്ഡെ, റിപാൽ പട്ടേൽ, അക്സർ പട്ടേൽ, റോവ്മാൻ പവൽ, റൈലി റൂസോ, ഫിൽ സാൾട്ട്, ചേതൻ സക്കരിയ, ഇഷാന്ത് ശർമ്മ, പൃഥ്വി ഷാ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.