IPL 2023: പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ലക്നൗവും പഞ്ചാബും; ഇന്ന് ആവേശപ്പോര്
LSG vs PBKS predicted 11: ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പ്ലേ ഓഫ് സാധ്യത സജീവമാക്കാനുറച്ചാകും ഇരുടീമുകളും ഇറങ്ങുക.
ഐപിഎല്ലിൽ ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. ഏകദേശം ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. പഞ്ചാബിൻറെ ഹോം ഗ്രൌണ്ടായ പിസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 13 റൺസിന് പരാജയപ്പെടുത്തിയതിൻറെ ആത്മവിശ്വാസവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മറുഭാഗത്ത്, ഗുജറാത്ത് ടൈറ്റൻസിനെതിരെ കൈപ്പിടിയിലൊതുക്കാമായിരുന്ന മത്സരം കൈവിട്ടതിൻറെ നിരാശയുമായാണ് ലക്നൗ എത്തുന്നത്. ചെറിയ സ്കോർ അനായാസമായി ചേസ് ചെയ്യാമായിരുന്നിട്ടും ലക്നൗ പടിക്കൽ കലം ഉടയ്ക്കുകയായിരുന്നു. ഇന്നിംഗ്സിലെ മെല്ലെപ്പോക്കിന് നിരന്തരം വിമർശനം ഏറ്റുവാങ്ങുന്ന കെ.എൽ രാഹുലിന് ചീത്തപ്പേര് ഒഴിവാക്കാൻ ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
ALSO READ: 'ദേശീയ ടീം വിടൂ'; ആറ് ഇംഗ്ലീഷ് താരങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്ത് ഐപിഎൽ ഫ്രാഞ്ചൈസികൾ
സീസൺ പാതിവഴിയിലെത്തി നിൽക്കവെ പോയിൻറ് പട്ടികയിൽ പഞ്ചാബ് ആറാം സ്ഥാനത്തും ലക്നൗ നാലാം സ്ഥാനത്തുമാണ്. ഈ സീസണിൽ ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് 2 വിക്കറ്റിന് വിജയിച്ചിരുന്നു. അന്ന് നേരിട്ട തോൽവിയ്ക്ക് പകരം വീട്ടാൻ ഉറച്ചാകും രാഹുലും സംഘവും ഇന്ന് ഇറങ്ങുന്നത്. തോളിന് പരിക്കേറ്റ ശിഖർ ധവാൻ ഇന്ന് ടീമിൽ തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സാധ്യതാ ടീം
പഞ്ചാബ് കിംഗ്സ്: അഥർവ ടൈഡെ, പ്രഭ്സിമ്രാൻ സിംഗ്, മാത്യു ഷോർട്ട്, ലിയാം ലിവിംഗ്സ്റ്റൺ, സാം കറൻ (C), ജിതേഷ് ശർമ്മ(WK), ഹർപ്രീത് സിംഗ് ഭാട്ടിയ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, നഥാൻ എല്ലിസ്, സിക്കന്ദർ റാസ, കാഗിസോ റബാഡ, ഋഷി ധവാൻ, മോഹിത് റാത്തി, ശിഖർ ധവാൻ, ശിവം സിംഗ്, ഭാനുക രാജപക്‌സെ, ബൽതേജ് സിംഗ്, വിദ്വത് കവേരപ്പ, ഗുർനൂർ ബ്രാർ
ലക്നൗ സൂപ്പർ ജയന്റ്സ് സ്‌ക്വാഡ് : കെഎൽ രാഹുൽ (C), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (WK), ആയുഷ് ബഡോണി, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, പ്രേരക് മങ്കാഡ്, ജയ്ദേവ് ഉനദ്കട്ട്, മനൻ വോറ, മാർക്ക് വുഡ്, ക്വിന്റൺ ഡി കോക്ക്, കൃഷ്ണപ്പ ഗൗതം, സ്വപ്നിൽ സിംഗ്, യാഷ് താക്കൂർ, ഡാനിയൽ സാംസ്, റൊമാരിയോ ഷെപ്പേർഡ്, അർപിത് ഗുലേറിയ, യുധ്വീർ സിംഗ് ചരക്, കരൺ ശർമ്മ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...