ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയത്തോടെ തുടങ്ങിയ മുംബൈ അവസാനത്തെ മൂന്ന് മത്സരങ്ങളിലും ജയിച്ച് കരുത്ത് തെളിയിച്ച് കഴിഞ്ഞു. മികച്ച തുടക്കം ലഭിച്ച പഞ്ചാബിനാകട്ടെ പിന്നീടുള്ള മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടുമില്ല. മുംബൈയുടെ ഹോം ഗ്രൌണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിത് ശർമ്മ, ഇഷൻ കിഷൻ, ടിം ഡേവിഡ്, തിലക് വർമ്മ, അർജുൻ ടെണ്ടുൽക്കർ എന്നിവരിലാണ് മുംബൈയുടെ പ്രതീക്ഷ. സ്പിന്നർ മയങ്ക് മാർക്കണ്ഡെയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മറുഭാഗത്ത്, തോളിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനായ നായകൻ ശിഖർ ധവാൻ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്നത് പഞ്ചാബ് ക്യാമ്പിന് ആശ്വാസമാണ്. ഇന്നത്തെ മത്സരത്തിൽ വിജയം മാത്രം സ്വപ്നം കാണുന്ന പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റണിൻറെ തകർപ്പൻ പ്രകടനം ആവശ്യമാണ്. 


ALSO READ: ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; ഗുജറാത്തും ലക്നൗവും നേർക്കുനേർ


5 കളികളിൽ 3 വിജയവുമായി മുംബൈ ഇന്ത്യൻസ് പോയിൻറ് പട്ടികയിൽ 6-ാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ 5-ാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ മറികടക്കാം. അതേസമയം, 6 കളികളിൽ 3 വിജയവും 3 തോൽവിയും അക്കൌണ്ടിലുള്ള പഞ്ചാബ് നിലവിൽ 7-ാം സ്ഥാനത്താണ്. മുംബൈയെ മുട്ടുകുത്തിക്കാൻ കഴിഞ്ഞാൽ പോയിൻറ് പട്ടികയിൽ പഞ്ചാബിന് മുംബൈയ്ക്കൊപ്പം ബെംഗളൂരുവിനെയും മറികടക്കാൻ കഴിയും. 


സാധ്യതാ ടീം


മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (C), ഇഷാൻ കിഷൻ (C), സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, അർജുൻ ടെണ്ടുൽക്കർ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോഫ്


പഞ്ചാബ് കിംഗ്സ്: ശിഖർ ധവാൻ (C), പ്രഭ്സിമ്രാൻ സിംഗ് (WK), മാത്യു ഷോർട്ട്, ലിയാം ലിവിംഗ്സ്റ്റൺ, ഹർപ്രീത് സിംഗ് ഭാട്ടിയ, സാം കറൻ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, നഥാൻ എല്ലിസ്/കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.