ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഒന്നാം സ്ഥാനത്ത് തുടരാന്‍ രാജസ്ഥാനും നില മെച്ചപ്പെടുത്താന്‍ ബെംഗളൂരുവും കച്ചമുറുക്കുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്‌നൗ സൂപ്പര്‍ കിംഗ്‌സിനെതിരെ തോല്‍വി നേരിട്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മറുവശത്ത്, അവസാന മത്സരത്തില്‍ സാം കറന്റെ പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തോടെ ബെംഗളൂരു വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇരുടീമുകളിലും ഉള്ളതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വമ്പന്‍ സ്‌കോറാണ്  പ്രതീക്ഷിക്കുന്നത്. ഇതുവരെ കളിച്ച 6 കളികളില്‍ 4 ജയവും 2 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. എന്നാല്‍ കളിച്ച 6 മത്സരങ്ങളില്‍ 3 വിജയങ്ങളും 3 തോല്‍വികളുമായി ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്.


ALSO READ: 'ഇത് തന്നെ അല്ലെ 2020ൽ പഞ്ചാബ് ടീമും നേരിട്ടത്'; കെ.എൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി വെങ്കടേശ് പ്രസാദ്


സാധ്യതാ ടീം 


റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യതാ ഇലവന്‍ : വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, സുയാഷ് പ്രഭുദേശായി, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നെല്‍, മുഹമ്മദ് സിറാജ്


രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍ : ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചാഹല്‍



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.