ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിംഗ്സിനെ നേരിടും. അവസാന മത്സരത്തിൽ വിജയിച്ചാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. പഞ്ചാബിൻറെ ഹോം ഗ്രൌണ്ടായ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോയിൻറ് പട്ടികയിലെ നില മെച്ചപ്പെടുത്താൻ ഇന്ന് ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നിലവിൽ 5 മത്സരങ്ങളിൽ 3 വിജയവും രണ്ട് തോൽവിയും അക്കൌണ്ടിലുള്ള പഞ്ചാബ് പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ 2 ജയവും 3 തോൽവിയും വഴങ്ങിയ ബെംഗളൂരു എട്ടാം സ്ഥാനത്താണ്. ലക്നൌ സൂപ്പർ ജയൻറ്സിനെതിരെ ആവേശകരമായ വിജയം നേടിയതിൻറെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്ന് ഇറങ്ങുന്നത്. 


ALSO READ: സഞ്ജു സാംസണിനെക്കാളും മികച്ച താരം കെ.എൽ രാഹുൽ എന്ന് വീരേന്ദർ സേവാഗ്


ലക്നൌവിനെതിരെ 10 പന്തിൽ 23 റൺസുമായി ടീമിനെ വിജയത്തിലെത്തിച്ച ഷാറൂഖ് ഖാനിലാകും ഇന്ന് പഞ്ചാബിൻറെ പ്രതീക്ഷ. ശിഖർ ധവാൻ, പ്രഭ്സിമ്രാൻ സിംഗ് എന്നിവർക്കൊപ്പം ലിയാം ലിവിംഗ്സ്റ്റൺ ഇന്ന് കളത്തിൽ ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സാം കറൻ, അർഷ്ദീപ് സിംഗ്, കാഗിസോ റബാഡ എന്നിവർ നേതൃത്വം നൽകുന്ന പേസ് ആക്രമണവും ശക്തമാണ്.  


മറുഭാഗത്ത്, ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എത്തുന്നത്. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്വെൽ എന്നീ സൂപ്പർ താരങ്ങളിലാണ് ബെംഗളൂരുവിൻറെ പ്രതീക്ഷ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഡുപ്ലസിയും മാക്സ്വെല്ലും തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. മധ്യനിരയിൽ ദിനേശ് കാർത്തിക്കിൻറെ പ്രകടനം നിർണായകമാകും. സ്പിന്നർ വാനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ തന്നെയാകും ഇന്നത്തെ മത്സരത്തിലും ബെംഗളൂരുവിൻറെ ബൌളിംഗ് ആക്രമണത്തിന് നേതൃത്വം നൽകുക. 


സാധ്യതാ ടീം


പഞ്ചാബ് കിംഗ്സ്: ശിഖർ ധവാൻ (C), പ്രഭ്സിമ്രാൻ സിംഗ്, മാത്യു ഷോർട്ട്/ലിയാം ലിവിംഗ്സ്റ്റൺ, ഹർപ്രീത് സിംഗ് ഭാട്ടിയ, സിക്കന്ദർ റാസ, സാം കറൻ, ജിതേഷ് ശർമ്മ (WK), ഷാറൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്


റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (C), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (WK), ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, വെയ്ൻ പാർനെൽ, വിജയ്കുമാർ വൈശാഖ്, മുഹമ്മദ് സിറാജ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.