ഐപിഎല്ലിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് തിരിച്ചടി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ രാജസ്ഥാൻ കുറഞ്ഞ ഓവർ നിരക്കിൽ കളി പൂർത്തിയാക്കിയതിന് തുടർന്നാണ് നടപടി. ഐപിഎൽ അച്ചടക്ക ലംഘനത്തെ തുടർന്ന് രാജസ്ഥാൻ റോയൽസ് 12 ലക്ഷം രൂപ പിഴ അടയ്ക്കണം. ക്യാപ്റ്റൻ സഞ്ജു സാംസണാണ് പിഴ അടയ്ക്കേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മൂന്ന് റൺസിന് സിഎസ്കെയെ തോൽപ്പിക്കുകയായിരുന്നു. ആർ അശ്വിന്റെ ഓൾറൗണ്ട് പ്രകടനവും ഓപ്പണർ ജോസ് ബട്ലറുടെ അർധ-സെഞ്ചുറിയുമാണ് രാജസ്ഥാൻ ജയത്തിന്റെ നെടും തൂൺ. കൂടാതെ അവസാന ഓവറിലെ അവസാന പന്തുകളിൽ സാക്ഷാൽ ധോണിയെയും രവീന്ദ്ര ജഡേജയും നിശബ്ദരാക്കിയ സന്ദീപ് ശർമയാണ് രാജസ്ഥാന്റെ വിജയ ശിൽപികളിൽ മറ്റൊരാൾ.


ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കകയായിരുന്നു. ചെന്നൈയ്ക്കായി ജഡേജ 21 റൺസ് മാത്രം വിട്ടുകൊടുത്ത രണ്ട് വിക്കറ്റുകൾ നേടി. പേസർമാരായ ആകാഷ് സിങ്ങും തുഷാർ ദേഷ്പാണ്ഡെയും രണ്ടും വിക്കറ്റുകൾ വീതം നേടി. മോയിൻ അലിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.


ALSO READ : IPL 2023: ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം; ഗുജറാത്തിനെ പിടിച്ചുകെട്ടാന്‍ പഞ്ചാബ്


രാജസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ധോണിക്കും സംഘത്തിനും 172 റൺസെടുക്കാനെ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഫിഫ്റ്റി നേടിയ ബട്ലർക്ക് പകരം ഇംപാക്ട് പ്ലെയറായി ആഡം സാമ്പയെ ഇറക്കി ബോളിങ് മേഖല ശക്തിപ്പെടുത്തകയായിരുന്നു സഞ്ജു. രാജസ്ഥാന് വേണ്ടി അശ്വിനും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. സന്ദീപും സാമ്പയുമാണ് മറ്റ് വിക്കറ്റകുൾ നേടിയത്.


ജയത്തോടെ രാജസ്ഥാൻ പോയിന്റ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. രാജസ്ഥാനൊപ്പം ലഖ്നൗ സൂപ്പർ ജെയന്റ്സിനെ ആറ് പോയിന്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിലാണ് ആർആർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകിട്ട് 7.30ന് മൊഹാലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.