ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഐപിഎൽ പോയിന്റ് പട്ടികയിൽ ഒമ്പതും എട്ടും സ്ഥാനത്തുള്ള ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റമുട്ടുക. നാല് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുകൾ ഉള്ള ഇരു ടീമും ജയം നേടി പോയിന്റ് പട്ടികയിൽ മുന്നോട്ട് കുതിക്കാനാകും ശ്രമിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലെ പതർച്ചയ്ക്ക് ശേഷം ജയം കണ്ടെത്തിയാണ് ഹൈദരാബാദും മുംബൈയും നേർക്കുനേരെയെത്തുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി ക്യാപിറ്റൽസിനെയും സൂപ്പർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും തകർത്താണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കപ്പ് ഉയർത്തിയ മുംബൈ ഫോമിലേക്കെത്തിയിരിക്കുന്നത്. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ പഞ്ചാബ് കിങ്സിനെയും കെകെആറിനെയും തകർത്താണ് എസ്ആർഎച്ച് ടൂർണമെന്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.


ALSO READ : കോലി-ഗാംഗുലി ഈഗോ പ്രശ്നം സോഷ്യൽ മീഡിയയിലേക്ക്; ഗാംഗുലിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് കോലി


ബാറ്റിങ് നിരയിലെ പതർച്ചയാണ് മുംബൈ ഇന്ത്യൻസ് നേരിടുന്ന വെല്ലുവിളി. കെകെആറിനെതിരെയുള്ള മത്സരത്തിൽ സൂര്യകുമാർ യാദവ് തന്റെ ഫോം വീണ്ടെടുത്ത മുംബൈ ക്യാമ്പിൽ മറ്റൊരു ആശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്. അതോടൊപ്പം ചില താരങ്ങൾക്കുള്ള പരിക്ക് മുംബൈ തലവേദന തന്നെയാണ്.


മറിച്ച് ഹൈദരാബാദാകട്ടെ സീസണിൽ താളം കണ്ടെത്താൻ ഒന്ന് വൈകി എന്ന് മാത്രം പറയാം. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ കീഴിൽ മികവ് പുലർത്തുന്ന ടീമിനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കാണാൻ സാധിച്ചത്. കൂടാതെ വിലയേറിയ താരം ഹാരി ബ്രൂക്സി സീസണിലെ ആദ്യ സെഞ്ചുറി നേടിയതും ഓറഞ്ച് പടയ്ക്ക് ആശ്വാസമാണ് പകരുന്നത്. സ്വന്തം തട്ടകത്തിൽ മുംബൈയെ നേരിടുന്നു എന്ന മുൻതൂക്കവും എസ്ആർഎച്ചിനുണ്ട്.


മുംബൈ ഇന്ത്യൻസിന്റെ സാധ്യത ഇലവൻ ; ഇഷാൻ കിഷൻ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ, ടിം ഡേവിഡ്, നെഹാൽ വദേറാ, ഹൃത്വിക് ഷൊക്കീൻ, പിയുഷ് ചൗള, ഡുവാൻ ജൻസെൻ, റിലെ മിരിഡെത്ത്


സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവൻ - ഹാരി ബ്രൂക്, മയാങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, അഭിഷേക് ശർമ്മ, ഹീയ്റിച്ച് ക്ലാസൻ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മയാങ്ക് മാർകണ്ഡെ, ഉമ്രാൻ മാലിക്, ടി നടരാജൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.