​ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിം​ഗ്സും തമ്മിൽ നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കലാശപ്പോരിന് മഴ വില്ലനായേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ​ഗുജറാത്തും മുംബൈയും തമ്മിൽ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിന് മുന്നോടിയായി മഴ പെയ്തിരുന്നു. അതിനാൽ അര മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിക്കാനായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഹമ്മദാബാദിൽ കഴിഞ്ഞ ദിവസത്തേതിന് സമാനമായ കാലാവസ്ഥ നാളെയും തുടർന്നാൽ അത് ഫൈനൽ മത്സരത്തെ ബാധിച്ചേക്കും. പ്ലേ ഓഫിനുള്ള റിസർവ് ഡേ സംബന്ധിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. അതിനാൽ തന്നെ റിസർവ് ദിനം അനുവദിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. 


ALSO READ: എതിരാളിയുടെ തട്ടകത്തിൽ കപ്പടിക്കാൻ ധോണി, കിരീടം നിലനിർത്താൻ പാണ്ഡ്യ; കലാശപ്പോര് നാളെ


ഐ‌പി‌എല്ലിന്റെ കളി നിയമങ്ങൾ അനുസരിച്ച് ലീഗ് ഘട്ടത്തിൽ രണ്ട് ടീമുകളും കുറഞ്ഞത് 5 ഓവർ വീതം കളിച്ചാൽ മാത്രമേ മത്സര ഫലം നിർണ്ണയിക്കാൻ കഴിയൂ. ആവശ്യമെങ്കിൽ ഡക്ക്‌വർത്ത്-ലൂയിസ്-സ്റ്റേൺ (ഡിഎൽഎസ്) രീതി ഉപയോഗിക്കാം. അഞ്ച് ഓവറുകൾ പോലും  പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മത്സരം ഉപേക്ഷിക്കപ്പെടും. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്യും.


ഫൈനൽ മത്സരത്തിനും ഇതേ നിയമം ബാധകമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഫൈനൽ മത്സരം തടസപ്പെട്ടാൽ പോയിന്റ് പട്ടികയിലെ ടീമുകളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി വിജയിയെ നിർണ്ണയിക്കും. അവസാന മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ സ്ഥാനം കണക്കാക്കി ആ ടീമിനെ വിജയിയായി പ്രഖ്യാപിക്കും എന്നർത്ഥം. ഈ സീസണിലെ ലീ​ഗ് മത്സരങ്ങൾ പൂ‍ർത്തിയായപ്പോൾ ​ഗുജറാത്ത് ടൈറ്റൻസായിരുന്നു ഒന്നാമത്. തൊട്ടുപിന്നിൽ രണ്ടാമതായിരുന്നു ചെന്നൈയുടെ സ്ഥാനം. 


2022ലെ ഓരോ പ്ലേ ഓഫ് മത്സരത്തിനും 120 മിനിറ്റ് അധിക സമയം അനുവദിച്ചിരുന്നു. അതിനാൽ, രാത്രി 8 മണിയ്ക്ക് ആരംഭിക്കേണ്ട മത്സരം 10:10ന് വരെ ആരംഭിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ കൃത്യമായി മത്സരം ആരംഭിക്കേണ്ട സമയമോ ഫൈനൽ മത്സരത്തിന് ഒരു റിസർവ് ഡേ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 


ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചാൽ വിജയിയെ നിർണ്ണയിക്കാൻ സൂപ്പർ ഓവർ കളിക്കും. എന്നാൽ, അനുവദിച്ച സമയത്തിനുള്ളിൽ  സൂപ്പർ ഓവർ കളിക്കാനും കഴിഞ്ഞില്ലെങ്കിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ടീമിനെ ഫൈനലിലെ വിജയിയായി പ്രഖ്യാപിക്കും. ഫൈനൽ മത്സരത്തെ മഴ ബാധിക്കുകയും റിസർവ് ദിനം ഷെഡ്യൂൾ ചെയ്യുകയും ചെയ്താൽ അന്നേ ദിവസം മത്സരം കളിക്കാൻ അവസരമുണ്ടാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.