"നിങ്ങളിലേക്ക് കർമ്മം മടങ്ങിവരും, ഉടൻ അല്ലെങ്കിൽ പിന്നീട് അത് വന്നിരിക്കും" എന്ന ചിത്രം ട്വിറ്ററിൽ 'തീർച്ചയായും' എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ട്വീറ്റ് വന്നതോടെ പല അർഥങ്ങളും മാനങ്ങളുമാണ് ക്രിക്കറ്റ് ആരാധകർ നൽകിയിരുന്നു. അഞ്ചാമതൊരു കീരിടം സ്വപ്നം കാണുന്ന സിഎസ്കെ ആരാധകരിൽ ഒരു സമ്മർദ്ദമാണ് ഈ ട്വീറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം എരിതീയിൽ എണ്ണ എന്നപോലെ ജഡേജയുടെ ഭാര്യ റിവാബ ജഡേജയുടെ റീട്വീറ്റും.


COMMERCIAL BREAK
SCROLL TO CONTINUE READING

"നിങ്ങളുടെ പാത പിന്തുടരൂ" എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് ഗുജറാത്തിലെ എംഎൽഎയുമായ ജഡേജയുടെ ഭാര്യ താരത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ജഡേജയും സിഎസ്കെ ക്യാപ്റ്റൻ എം എസ് ധോണിയും തമ്മിൽ പ്രശ്നമുണ്ടെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈയുടെ ലീഗിലെ അവസാന മത്സരത്തിന് ശേഷം ജഡേജ കർമ്മ പോസ്റ്റ് പങ്കുവെക്കുന്നത്. ഇതിന് പിന്നാലെ ധോണിയും ഓൾറൗണ്ട് താരവും തമ്മിൽ സംസരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലെത്തി.


ALSO READ : Rinku Singh : 'ലക്ഷ്യം ഇന്ത്യൻ ടീം അല്ല'; ഐപിഎല്ലിന് ശേഷമുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി കെകെആർ ബാറ്റർ റിങ്കു സിങ്



ക്യാപിറ്റൽസിനെ ചെന്നൈ 77 റൺസിന് തോൽപ്പിച്ച് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങും വഴിയാണ് ധോണിയും ജഡേജയും തമ്മിൽ സംസാരിച്ച് നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് ആധാരമായത്. ഇരു താരങ്ങൾ തമ്മിഷ വാഗ്വാദത്തിലേർപ്പെടുന്നുയെന്ന മാനത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാരണം മത്സരത്തിൽ ഡിസിയെ തോൽപിച്ചെങ്കിലും ജഡേജയ്ക്ക് ഭേദമായ ഒരു പ്രകടനം ബോളിങ്ങിൽ കാഴ്ചവെക്കാൻ സാധിച്ചില്ല. നാല് ഓവറിൽ 50 റൺസ് ഓൾറൗണ്ട് താരം ഡിസിക്കെതിരെ വഴങ്ങുകയും ചെയ്തു.


പ്ലേ ഓഫിന് തൊട്ടുപിന്നാലെയാണ് അഭ്യുഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ടീമിന്റെ പ്രകടനത്തെ ഇത് ബാധിക്കുമോയെന്നാണ് ചെന്നൈ ആരാധകരിലുള്ള ഭീതി. എന്നാൽ ഒരു പക്ഷം ആരാധകർ ഈ റിപ്പോർട്ടുകൾ അമ്പെ തള്ളി കളയുകയാണ്.


കഴിഞ്ഞ സീസൺ മുതൽ ജഡേജ സിഎസ്കെ ക്യാമ്പിൽ അതൃപ്തനാണ്. ഐപിഎൽ 2022 ആരംഭിക്കുന്നത് മുന്നോടിയായി ധോണിയുടെ പിൻഗാമിയായി ജഡേജയെ സിഎസ്കെ മാനേജ്മെന്റ് ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റൻ എന്ന തലത്തിൽ ജഡേജ സിഎസ്കെയും ധോണിയെയും നിരാശപ്പെടുത്തി. തുടർന്ന് ജഡേജയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് ക്യാപ്റ്റൻസി സ്ഥാനം ധോണിയുടെ പക്കൽ തന്നെ സിഎസ്കെ മാനേജ്മെന്റ് തിരികെ ഏൽപ്പിച്ചു. ശേഷം ടീമിൽ അതൃപ്തനായിട്ടായിരുന്നു ജഡേജയെ കാണാനിടയായത്. ശേഷം പരിക്കിനെ തുടർന്ന് ജഡേജ ടൂർണമെന്റിൽ നിന്നും പിന്മാറുകയായിരുന്നു.


സീസണിന് ശേഷം ജഡേജ ടീം വിടുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും സിഎസ്കെയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റ് പോസ്റ്റുകളും ഇന്ത്യയുടെ ഓൾറൗണ്ട് താരം നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് ധോണി ഇടപെട്ട് ടീം മാനേജ്മെന്റും ജഡേജയും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. അടുത്ത സീസണിലേക്ക് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ജഡേജയുടെ പേര് ഉൾപ്പെടുത്തിയാണ് സിഎസ്കെ പുറത്ത് വിട്ടത്.


അതേസമയം ചെന്നൈ 12-ാം തവണ ഐപിഎൽ ടൂർണമെന്റിന്റെ പ്ലേ ഓഫിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. 14 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ 2023 സീസണിന്റെ പ്ലേ ഓഫിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. ആദ്യ ക്വാളിഫയറിൽ ടേബിൾ ടോപ്പറായ ഗുജറാത്ത് ടൈറ്റൻസിനെ സിഎസ്കെ നേരിടുക. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വെച്ച് നാളെ മെയ് 23നാണ് ധോണിയും സംഘവും ഗുജറാത്തിനെ നേരിടുക. ചെന്നൈയ്ക്കും ഗുജറാത്തിന് പുറമെ മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജെയ്ന്റ്സുമാണ് ഐപിഎൽ 2023 സീസണിന്റെ പ്ലേ ഓഫിലേക്ക് പ്രവേശനം നേടിയ ടീമുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.