കടലാസ് പേപ്പറിൽ താരമൂല്യം കൊണ്ട് നിറഞ്ഞു നിൽക്കുന്ന ടീമാണ് രാജസ്ഥാൻ. ടീമിനെ നയക്കുന്നത് മലയാളി തരം സഞ്ജു സാംസണും. ഐപിഎല്ലിൽ മലയാളി ക്യാപ്റ്റനായ ഏക ടീമും രാജസ്ഥാനാണ്. സഞ്ജുവും പിള്ളേരും ഇന്ന് വിജയ പ്രതീക്ഷയുമായി കളത്തിൽ ഇറങ്ങുമ്പോൾ എന്തായിരിക്കും ഫലം എന്നറായാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ കീരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിൻറെ ടീം ഇന്ന് കളത്തില്‍ ഇറങ്ങുന്നത്.  കഴിഞ്ഞ തവണ ഫൈനൽവരെ എത്തിയ ടീമിന് കിരീടത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാനും കഴിയില്ല. ജോസ് ബട്ട്ലർ, ദേവദത്ത് പടിക്കൽ, ഹെറ്റ്മെയർ, ജയ്സ്വാൾ എന്നിവരാണ് ടീമിന്റെ ബാറ്റിംഗ് പ്രതീക്ഷ. 


ഇന്ത്യൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഐപിഎല്‍. ക്യാപ്റ്റൻ എന്ന നിലയിൽ കഴിഞ്ഞ തവണ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. 2008 ലെ ഐപിഎൽ കപ്പുയർത്തിയ ടീമാണ് രാജസ്ഥാൻ. പിന്നീട് അവർ അവര്‍ ഫൈനലിൽ എത്തുന്നത് കഴിഞ്ഞ തവണയാണ്.


ബാറ്ററെന്ന നിലയില്‍ 17 മത്സരങ്ങളിൽ നിന്നായി രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 458 റണ്‍സാണ് സഞ്ജു നേടിയത്. 2017ന് ശേഷം ഐപിഎല്ലിൽ അദ്ദേഹം നേടിയ മൂന്ന് സെഞ്ച്വറികൾ എടുത്ത് പറയേണ്ടതാണ്. ക്യപ്റ്റനെന്ന നിലയിൽ ഇതിലും മികച്ച പ്രകടനം ഇത്തവണ സഞ്ജു പുറത്തെടുത്തേ മതിയാകൂ.


ALSO READ: IPL 2023: ഐപിഎല്ലിൽ ഇന്ന് സൂപ്പ‍ർ സൺഡേ; കോഹ്ലിയും രോഹിത്തും നേർക്കുനേർ


മോശം ഷോട്ടുകള്‍ ഒഴിവാക്കുക... സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുക... കീപ്പിങ്ങിൽ അഗ്രഗണ്യനാകുക എന്നിവയാണ് സഞ്ജുവിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിനെതിരെ ബിസിസിഐയ്ക്ക് എതിരെ അടക്കം വലിയ പ്രതിഷധമായിരുന്നു ആരാധകർ ഉയർത്തിയത്.


ഈ സീസണില്‍ മികച്ച പ്രകടനം സഞ്ജുവിന് കാഴ്ചവയ്ക്കാൻ കഴിഞ്ഞാൽ വരുന്ന ലോകകപ്പിലും അവസരം ലഭിച്ചേക്കാം. എന്തായാലും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐപിഎല്ലിൽ ഇന്ന് ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുന്നത്. വൈകിട്ട് 3.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.


സാധ്യതാ പ്ലേയിങ് ഇലവന്‍- രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് സെന്‍.


സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, ആദില്‍ റഷീദ്, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.