മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലി തമ്മിലുള്ള ഈഗോ പ്രശ്നം ക്രിക്കറ്റ് ലോകത്തിലെ പരസ്യമായി രഹസ്യമാണ്. ഇക്കാര്യം സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി മുൻ തലവൻ ചേതൻ ശർമ്മ വെളിപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർക്കിടെയിലുള്ള പ്രശ്നം ഇപ്പോൾ ഐപിഎല്ലിലും ചർച്ചയായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്ന ചർച്ചകൾക്ക് ആധാരമായിട്ടുള്ള സംഭവങ്ങൾ അരങ്ങേറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സീസണിൽ ഇതുവരെ ജയം കാണാത്ത ഡൽഹി ക്യാപിറ്റൽസിനെ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡയത്തിൽ വെച്ച് പരാജയപ്പെടുത്തിയിരുന്നു. ആർ‌സി‌ബി ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ഡിസിക്ക് നിശ്ചിത ഓവറിൽ മറികടക്കാൻ സാധിച്ചില്ല. ആർസിബി ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള ഡൽഹിക്ക്  ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഈ  മത്സരശേഷം നടന്ന സംഭവവികാസങ്ങളാണ് പിന്നീട് അങ്ങോട്ട് സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിക്കുന്നത്.


ALSO READ : Arjun Tendulkar : അവസാനം 'ദൈവപുത്രന്' അരങ്ങേറ്റം; കെകെആറിനെതിരെയുള്ള മുംബൈയുടെ പ്ലേയിങ് ഇലവനിൽ അർജുൻ ടെൻഡുൽക്കർ


ഡൽഹി ക്യാപിറ്റൽസിന്റെ നിലവിലെ ക്രിക്കറ്റ് ഡയറക്ടറാണ് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരശേഷം കോലിയും ഗാംഗുലിയും പരസ്പരം കൈ കൊടുക്കാതെയാണ്  ഗ്രൗണ്ട് വിട്ടത്. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചത്. തുടർന്ന് ഇപ്പോൾ കോലി ഇൻസ്റ്റഗ്രാമിൽ വിരാട് കോലി സൗരവ് ഗാംഗുലിയെ അൺഫോളോ ചെയ്തത്,. ഇൻസ്റ്റാഗ്രാമിൽ 246 ദശലക്ഷം ഫോളോവേഴ്‌സുള്ള കോലി  276 അക്കൗണ്ടുകളാണ് പിന്തുടർന്നിരുന്നത്. .എന്നാൽ നിലവിൽ അത് 275 ആയി കുറഞ്ഞു. ഫോളോ ചെയ്യുന്നവരുടെ പട്ടികയിൽ ഗാംഗുലിയെ കാണാൻ ഇല്ല.


 


ഗാംഗുലിയും കോലിയും തമ്മിലെ പ്രശ്നങ്ങളുടെ ആരംഭം ഇവിടെയൊന്നുമല്ല. 2021 അവസാനത്തോടെ ഇന്ത്യൻ ടി20  ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് കോലിയും ഗാംഗുലിയും തമ്മിലുള്ള പിരിമുറുക്കം ചിത്രത്തിലേക്ക് വരുന്നത്. തൊട്ടുപിന്നാലെ, ബിസിസിഐ സെലക്ടർമാർ കോലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പുറത്താക്കി.  2022 ന്റെ തുടക്കത്തിൽ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് നായക സ്ഥാനം രാജിവച്ചുകൊണ്ട് ക്യാപ്റ്റൻസി സ്ഥാനം പൂർണ്ണമായും ഉപേക്ഷിക്കാൻ വിരാട്  കോലി തീരുമാനിച്ചിരുന്നു.


അക്കാലത്ത്, ഗാംഗുലി ബിസിസിഐ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു, ടി 20 യിൽ നിന്ന് രാജിവച്ചതിന് ശേഷം ഒരു ഫോർമാറ്റിലും കോലി ഇന്ത്യൻ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് പലരും വിലയിരുത്തി. ഇരുവരുടെയും ശരീരഭാഷയിലും  വ്യത്യസ്തമായ പ്രതികരണങ്ങളുമെല്ലാം നാടകീയതയും പിരിമുറുക്കവും സൃഷ്ടിക്കുന്നവയായിരുന്നു. ഏറ്റവും ഒടുവിലാണ് തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി വരുന്ന ഡൽഹിക്ക് ബാംഗ്ലൂരിന് മുന്നിലും അടിയറവ് വെക്കേണ്ടി വന്നതും തുടർന്ന് ഗാംഗുലി- കലി പോര്  ഒരിക്കൽ കൂടി മറനീക്കി പുറത്ത് വരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.