ദുബായ്:ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്ന ഐപിഎല്‍ പതിമൂന്നാം സീസണ്‍ കളിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യക്തിപരമായ കാരണങ്ങളാലാണ് താരം പിന്മാറിയതെന്ന് വിവരം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കെ വിശ്വനാഥന്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചത് 
വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന പിന്മാറിയെന്നാണ്.


ദുബായില്‍ നിന്ന് റെയ്ന ഇന്ത്യയിലേക്ക്‌ മടങ്ങുകയും ചെയ്തു,റെയ്നയ്ക്കും കുടുംബത്തിനും 
എല്ലാ പിന്തുണയും നല്‍കുന്നതായും കാശി വിശ്വനാഥന്‍ അറിയിച്ചു.


Also Read:IPL 2020; CSK താരത്തിനു കൊറോണ, സംഘത്തില്‍ പത്തിലധികം പേര്‍ക്ക് രോഗം


ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ഒരു താരത്തിനും 11 സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചെന്ന 
റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റെയ്നയുടെ പിന്മാറ്റവും.


ഐപിഎല്‍ മത്സരത്തിനായി ദുബായിലേക്ക് പോകും മുന്‍പ് ചെന്നൈയില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ക്യാമ്പില്‍ റെയ്നയും 
പങ്കെടുത്തിരുന്നു,മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആഗസ്റ്റ്‌ 15 ന് തന്നെ റെയ്നയും 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.