New Delhi: അടുത്തിടെ  നടന്ന ഇന്ത്യ ശ്രീലങ്ക  പരമ്പരകളില്‍ തിളങ്ങിയ താരമാണ് ഇഷാന്‍ കിഷന്‍  (Ishan Kishan). 


COMMERCIAL BREAK
SCROLL TO CONTINUE READING

T20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തില്‍തന്നെ  അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് ഇഷാന്‍  കിഷന്‍.  ഇഷാന്‍ കിഷന്‍റെ (Ishan Kishan) ടി20 അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരായ  അര്‍ധസെഞ്ചുറിയോടെ ആയിരുന്നു. ശേഷം  ശ്രീലങ്കയ്ക്കെതിരായ  ഏകദിന അരങ്ങേറ്റവും അര്‍ധസ‍െഞ്ചുറിയോടെ ആഘോഷമാക്കിയിരുന്നു  ഇഷാന്‍ കിഷന്‍ (Ishan Kishan).  ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ദസ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ബാറ്റ്സ്മാന്‍.


എന്നാല്‍,  ഇന്ത്യ - ശ്രീലങ്ക മത്സരങ്ങളല്ല, ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.  മത്സരത്തിനിടെ സംഭവിച്ചതും എന്നാല്‍  ശ്രദ്ധയിൽപ്പെടാത്തതുമായ ഒരു കാര്യമാണ് അത്...!!  പുതുമുഖ  താരം ഇഷാന്‍ കിഷന്‍റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്‌. 


ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷൻ ഇന്ത്യൻ ടീമിന്‍റെ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനുശേഷവും അദ്ദേഹം വാർത്തകളിൽ തുടരുകയാണ്.  അന്ന് നടന്ന തമാശയാണ്  ഇപ്പോള്‍  വൈറലായി മാറിയിരിക്കുന്നത്.


Also Read:  Cricket: ഈ ക്രിക്കറ്റ് താരങ്ങള്‍ കുട്ടിക്കാലത്ത് വളരെ cute ആയിരുന്നു..!! ഇവരെ തിരിച്ചറിയാമോ?


മത്സരത്തിനിടെ പവിലിയനിലിരിയ്ക്കുകയായിരുന്ന ഇഷാന്‍ കിഷന്‍  നടത്തിയ കണ്ണിറുക്കലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇഷാന്‍റെ ഈ കണ്ണിറുക്കല്‍ വീഡിയോ ആരാധകര്‍ക്ക് ഏറെ പ്രിയമായി. വളരെ വേഗമാണ് ഈ വീഡിയോ വൈറലായി മാറിയത്.



കണ്ണിറുക്കല്‍ വീഡിയോയിലൂടെ പ്രശസ്തയായ പ്രിയ പ്രകാശ് വാര്യരെ(Priya Prakash Varrier) കടത്തിവെട്ടുന്ന പ്രകടനമാണ് ഇഷാന്‍ നടത്തിയിരിയ്ക്കുന്നത്....!!   പ്രിയയുടെ വീഡിയോ ഉപേക്ഷിച്ച്  ഇഷാന്‍റെ കണ്ണിറുക്കല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയം.


ക്രിക്കറ്റ് ആരാധകര്‍ക്കിടെയില്‍   പുതിയ കണ്ണിറുക്കല്‍ താരമായി (Blink King) മാറിയിരിക്കുകയാണ്  ഇഷാന്‍ കിഷന്‍ ....!! 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.