ന്യൂഡൽഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ പങ്കുവച്ച ചിത്രം വിവാദമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ സി൦ഗിനും ഒപ്പമുള്ള ചിത്രമാണ് ഇഷാന്ത് ദീപാവലി പ്രമാണിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.


'സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവർക്കും ആശംസിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്  ഇഷാന്ത് ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നത്. 


ഇതിലെവിടെയാണ് വിവാദമെന്നാണോ?


ഇഷാന്തിന്‍റെ കുടുംബ ചിത്രം മികച്ചതാണെങ്കിലും അതിനുള്ളിൽ കണ്ടെത്തിയ ഒരു ചിത്രമാണ്‌ വിവാദങ്ങള്‍ക്ക് വഴിവച്ചത്. 


മുറിയുടെ ഭിത്തിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പുവിന്‍റെ ചിത്രമുണ്ടായിരുന്നു. 


നിർഭയ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെയും അസാറാം വിവാദമുണ്ടാക്കിയിരുന്നു. 


 



 


‘സഹോദരങ്ങളേ’ എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാമിന്‍റെ വാദം.


വിവാദ സ്വാമിയുടെ ചിത്രം ഭിത്തിയിൽ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇഷാന്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇഷാന്ത് എത്രയും വേഗം ട്വീറ്റ് പിൻവലിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. 


 



 


ഇതിന് പിന്നാലെ ഇഷാന്ത് ട്വിറ്ററിൽ നിന്ന് താരം ചിത്രം പിൻവലിച്ചു. പിന്നീട് അസാറാം ബാപ്പു ഉൾപ്പെടുന്ന ഭാഗം നീക്കം ചെയ്ത ശേഷം ഇൻസ്റ്റഗ്രാമിൽ പുതിയൊരു ആശംസ പോസ്റ്റ് ചെയ്യുകയായിരുന്നു.