ISL 2021-22 | വാസ്ക്വെസിന്റെ ഗോളിൽ ഹൈദരാബാദിനെ തകർത്ത് കൊമ്പന്മാർ ഒന്നാമത്; പട്ടികയിൽ ഒന്നാമതെത്തുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷം
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 42-ാം മിനിറ്റിൽ സ്പാനിഷ് താരം അൽവാരോ വാസ്ക്വെസാണ് ബ്ലാസ്റ്റേഴ്സിനായി നിർണായക ഗോൾ കണ്ടെത്തിയത്.
ഗോവ: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം നിറച്ച് ഇവാൻ വുകോമാനോവിച്ചും താരങ്ങളും. നീണ്ട വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ ആദ്യമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ തകർത്താണ് ബ്ലാസ്റ്റേഴ്സ് ലീഗിന്റെ ഒന്നാം സ്ഥാനം നേടിയത്. ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 42-ാം മിനിറ്റിൽ സ്പാനിഷ് താരം അൽവാരോ വാസ്ക്വെസാണ് ബ്ലാസ്റ്റേഴ്സിനായി നിർണായക ഗോൾ കണ്ടെത്തിയത്.
ജയത്തോടെ കേരളം പത്ത് മത്സരങ്ങളിൽ നാല് ജയവും 5 സമനിലയുമായി 17 പോയിന്റോടെയാണ് ലീഗിന്റെ ഒന്നാം സ്ഥാനത്തേക്കെത്തിയത്. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റ് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള തുടർച്ചയായ 9 മത്സരങ്ങളിൽ പരാജയം രുചിക്കേണ്ടി വന്നിട്ടില്ല.
41-ാം മിനിറ്റിൽ ഹർമൻജോട്ട് ഖബ്ര എറിഞ്ഞ ലോങ് ത്രോ മലയാളി താരം സഹൽ അബ്ദുൾ സമദ് ബാക്ക് ഹെഡറിലൂടെ പോസിറ്റിന്റെ സമീപത്തേക്കെത്തിക്കുകയായിരുന്നു. ഹൈദരാബാദ് താരം ഹെഡ് ചെയ്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കവെ പന്ത് നേരെ എത്തിയത് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം വാസ്ക്വെസിന്റെ കാലിലേക്ക്. ഒരു ഹാഫ് വോളി സ്റ്റൈലിൽ സ്പാനിഷ് താരം പന്ത് കൃത്യമായി എച്ച്എഫ്സിയുടെ പോസ്റ്റിലേക്കെത്തിച്ചു.
രണ്ടാം പകുതിയിൽ മത്സരം അവേശത്തിലായിരുന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരം നിശ്ചിത സമയം കഴിഞ്ഞ 100-ാം മിനിറ്റിലെത്തിയപ്പോൾ ഗോളെന്ന് കരതിയ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഷോട്ട് നിർഭാഗത്തിന്റെ പേരിലാണ് രണ്ടാമത്തെ ഗോളായി മാറാതിരുന്നത്.
ജനുവരി 12-ാം തിയതി ഒഡീഷ എപ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴിസ്ന്റെ അടുത്ത മത്സരം. ശേഷം നാള് ദിവസങ്ങൾക്കുള്ള പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന്റെ തൊട്ട് താഴെയുള്ള മുംബൈ സിറ്റിയുമായി കൊമ്പന്മാർ ഏറ്റമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...