ഗോവ : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഐഎസ്എൽ 2021-22 സീസണിലെ രണ്ടാമത്തെ തോൽവി. 10 മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിയാതെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ബ്ലാസ്റ്റേഴ്സിനെ കോവിഡിന് തൊട്ടുപിന്നാലെ ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയും തകർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരള ടീമിന്റെ തോൽവി. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ഫ്രീക്കിക്കിലൂടെ നെയ്റെം റോഷൻ സിങാണ് ബിഎഫ്സിക്കായി വിജയ ഗോൾ കണ്ടെത്തിയത്. ജയത്തോടെ ബിഎഫ്സി സീസണിലെ തുടർച്ചയായി തോൽവി അറിയാതെ എട്ട് മത്സരങ്ങൾ പിന്നിടുകയും ചെയ്തു.


ALSO READ : ISL 2021-22 | ഇതാണ് ബംഗളൂരു എഫ്സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കബഡി ടീം; ഇത് വുകോമാനോവിച്ചിന്റെ സസ്പെൻസോ


നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെങ്കിലും അതൊന്നും ബെംഗളൂരുവിന്റെ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്ന് പോയില്ല. ഗോൾ കീപ്പർ മാത്രം മുന്നിലുള്ള അവസരം ലഭിച്ചിട്ടും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അത് ഗോളായി മാറ്റാൻ സാധിച്ചില്ല. 


കോവിഡ് പ്രതിസന്ധിയിൽ ടീം ആടി ഉലഞ്ഞതിൽ അത്മവിശ്വാസം നഷ്ടപ്പെട്ട രീതിയിൽ കേരളത്തിന്റെ സൈഡ് ബഞ്ച്. മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്ത സമ്മേളനത്തിലും കോച്ച് ഇവാൻ വുകോമാനോവിച്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.


ALSO READ : Mason Greenwood | മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി മുൻ കാമുകി; യുണൈറ്റഡ് താരം ക്രൂരമായി ഉപദ്രവിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടു


കബഡി കളിക്കാനുള്ള ടീമെ കാണാൻ സാധ്യതയുള്ള എന്നായിരുന്നു കോച്ച് ഇന്നലെ ജനുവരി 29ന് നടന്ന് പ്രീ-മാച്ച് പ്രസ് കോൺഫ്രൻസിൽ അറിയിച്ചിരുന്നത്. എന്നാൽ ലൈനപ്പ് പ്രഖ്യാപിച്ചപ്പോൾ വുകോമാനോവിച്ചിന്റെ സ്ഥിരം ഇലവനായിരുന്നു കളത്തിലുണ്ടായിരുന്നത്. 


ജയത്തോടെ ബിഎഫ്സി 14 മത്സരങ്ങളിൽ നിന്ന് 5 ജയവും സമനിലയുമായി 20 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സാകട്ടെ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഫെബ്രവരി നാലിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് കേരളത്തിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.