ISL : വിജയവഴിയിലേക്ക് തിരികെ വരണം; കൊമ്പന്മാർക്ക് ഗോവ എതിരാളി; ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ മത്സരം എപ്പോൾ എവിടെ കാണാം?
ISL 2023 Kerala Blasters vs FC Goa Live Streaming ഇന്ത്യൻ സമയം വൈകിട്ട് 7.30 ഫറ്റോർഡ ജവഹർലാൽ നെഹ്റു അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസറ്റേഴ്സ് എഫ് സി ഗോവ മത്സരം
ISL 2022-23 Kerala Blasters vs FC Goa Live : മുംബൈക്കെതിരെ നേരിട്ട തോൽവിയിൽ നിന്നും വിജയ വഴിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് എഫ്സി ഗോവയെ നേരിടും. ഗോവയുടെ തട്ടകമായ ഫറ്റോർഡയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് പ്ലേഓഫ് ലക്ഷ്യം വെച്ച് ഇറങ്ങുക. മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പ് അവസാനം കുറിക്കേണ്ടി വന്നത്.
ബ്ലാസ്റ്റേഴ്സും ഗോവയും
17 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ നാല് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള 13 മത്സരങ്ങളിൽ ഗോവ ഒമ്പതും ബ്ലാസ്റ്റേഴ്സും നാല് വീതം ജയങ്ങൾ നേടി. നിലവിലെ സീസണിലെ ഇരും ടീമും ആദ്യ ഏറ്റമുട്ടിയപ്പോൾ ജയം ഗോവയ്ക്കൊപ്പമായിരുന്നു.
ALSO READ : ISL : ആദ്യ 20 മിനിറ്റിൽ മുംബൈയുടെ നാല് ഗോൾ... കേരള ബ്ലാസ്റ്റേഴ്സ് ഡിം...
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?
വൈകിട്ട് 7.30നാണ് മത്സരം. ഫറ്റോർഡ ജവഹർലാൽ നെഹ്രു അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...