കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 പതിപ്പിന്റെ കിക്കോഫ് ഒക്ടോബർ ഏഴിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച്. പതിവിന് വിപരീതമായി ഇത്തവണ ഉദ്ഘാടന മത്സത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഈസ്റ്റ് ബംഗാൾ എഫ്സി നേരിടും. സാധരണയായി എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിലൂടെയായിരുന്നു ഐഎസ്എൽ സീസണുകൾക്ക് തുടക്കമിട്ടിരുന്നത്. ഫെബ്രുവരി 26 വരെയാണ് ലീഗ് മത്സര ക്രമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ ഐഎസ്എൽ 2022-23 സീസണിന്റെ ഫൈനൽ സെമി-ഫൈനൽ മത്സരങ്ങൾ സംഘടിപ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഇത്തവണ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് 2019ന് ശേഷം രണ്ട് സീസണുകൾ ഗോവയിൽ അടച്ചിട്ട മൈതനാങ്ങളിലായിരുന്നു ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. 2021-22 സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി മത്സരത്തിൽ മാത്രമാണ് സ്റ്റേഡിയത്തിൽ ആരാധകർക്ക് പ്രവേശനം അനുവദിച്ചത്. 


ALSO READ : അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും; ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുള്ള വിലക്ക് നീക്കി ഫിഫ



അതോടൊപ്പം ഇത്തവണ മത്സരങ്ങൾ വിദേശ ലീഗ് പോലെ വാരാന്ത്യങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ ആഭ്യന്തര മത്സരങ്ങൾക്ക് നീണ്ട കലണ്ടർ ഒരുക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മത്സരക്രമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വാരാന്ത്യങ്ങൾ ആരാധകർക്ക് സൗകര്യപ്രദം മത്സരങ്ങൾ സ്റ്റേഡയത്തിൽ എത്തി ആസ്വദിക്കാനുമാകും. നിലവിൽ കൊൽക്കത്തയിൽ പുരോഗമിക്കുന്ന ഡ്യൂറണ്ട് കപ്പിന് പിന്നാലെയാണ് ഐഎസ്എൽ മത്സരങ്ങൾക്ക് തുടക്കമിടുന്നത്. മാർച്ചിൽ അവസാനിക്കുന്ന ലീഗിന് പിന്നാലെ ഏപ്രിലിൽ സൂപ്പർ കപ്പും സംഘടിപ്പിക്കുന്നതാണ്. 



പ്ലേ ഓഫിൽ കയറാൻ ഇനി ആറാം സ്ഥാനം മതി


ഐഎസ്എൽ പ്ലേ ഓഫിൽ വമ്പന്മാറ്റമാണ് ഇത്തവണ വരുത്തിയരിക്കുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലെപ്പ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിൽ) നിർദേശക്കുന്നത് പോലെ പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർക്ക് പ്ലേ ഓഫ് പ്രവേശനം ലഭിക്കുന്നതാണ്. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാർ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കുന്നതാണ്. മൂന്ന് മുതൽ ആറാം സ്ഥാനക്കാർക്കിടയിൽ എലിമിനേറ്റർ മത്സരം സംഘടിപ്പിക്കും. മൂന്നാം സ്ഥാനക്കാരും ആറാ സ്ഥാനക്കാരും തമ്മിലാണ് ആദ്യ എലിമിനേറ്റർ. തുടർന്ന് നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടും.



ALSO READ : AIFF Election : ബിജെപിയുടെ കല്യാൺ ചൗബെയും കോൺഗ്രസിന്റെ എൻഎ ഹാരിസും എഐഎഫ്എഫിന്റെ തലപ്പത്തേക്ക്; ഇരുവരും തമ്മിൽ ധാരണയായിയെന്ന് റിപ്പോർട്ട്




ശേഷം സെമി ഫൈനലിൽ ഇരുപാദങ്ങളിലായി എലിമിനേറ്ററിൽ ജയിക്കുന്ന ടീം പോയിന്റ് പട്ടികയിലെ ഒന്നും രണ്ട് സ്ഥാനക്കാരെ നേരിടും. രണ്ടാം എലിമിനേറ്ററിൽ ജയിച്ച ടീം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെയും, എലിമിനേറ്റർ ഒന്നിലെ വിജയികൾ പോയിന്റ് ടേബിളിലെ രണ്ടാമത്തെ ടീമുമായി ഏറ്റുമുട്ടും. തുടർന്ന് ഫൈനൽ സംഘടിപ്പിക്കുന്നതാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.