ISL Kerala Blasters vs Odisha FC Live : സീസണിലെ അപരാജിത യാത്ര തുടരാനായി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ ഇറങ്ങുന്നു. ഒഡീഷയെ സ്വന്തം തട്ടകത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടാൻ ഒരുങ്ങുന്നത്. സീസണിൽ തുടർച്ചയായി അഞ്ച് ജയം നേടിയ ബ്ലാസ്റ്റേഴ്സിന് ചെന്നൈയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ സമനില നേരേടണ്ടി വന്നു. അതിൽ നിന്നും വീണ്ടും ജയത്തിലേക്ക് തിരികെ എത്താനാണ് ഇവാൻ വുകോമാനോവിച്ചും സംഘവും ഇന്ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഇറങ്ങുക. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സും ഒഡീഷയും ഇന്ന് നേർക്കുനേരെയെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാസ്റ്റേഴ്സും ഒഡീഷയും


കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ഏറ്റു വാങ്ങിയ മൂന്ന് തോൽവികളിൽ ഒന്ന് ഒഡീഷയ്ക്കെതിരെയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കലിംഗ സ്റ്റേഡയത്തിൽ വെച്ചാണ് മഞ്ഞപ്പട സീസണിലെ രണ്ടാം തോൽവി നേരിട്ടത്. ഈ സീസണിലെ മത്സരത്തിന് പുറമെ ആറ് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയുമായി ഏറ്റുമുട്ടിയത്. 


ALSO READ : ISL : മഞ്ഞപ്പടയുടെ ആരാധകർക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്സ്; അടുത്ത ഹോം മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു


ആകെ 7 തവണ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയപ്പോൾ അതിൽ രണ്ട് വീതം മത്സരങ്ങളിൽ ഇരു ടീമുകളും ജയം കണ്ടെത്തി. ബാക്കി മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിയുകയായിരുന്നു. 


കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?


വൈകിട്ട് 7.30നാണ് മത്സരം. കൊച്ചി കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.