കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാമത്തെ ജയം. കൊച്ചി കലൂരിലെ സ്വന്തം തട്ടകത്തിൽ വെച്ച് എഫ്സി ഗോവയെയാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. സീസണിലെ ആദ്യ മത്സരത്തിന് ശേഷം കേരളത്തിന്റെ കൊമ്പന്മാർ കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുമ്പിൽ ജയിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് ഗോവയെ തോൽപ്പിക്കുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി, മുംബൈ സിറ്റി എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലെ തോൽവിയിൽ കൂടുതൽ വിമർശനം നേരിട്ട പ്രതിരോധ നിര ഇന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോവയുടെ ആക്രമണങ്ങൾ കൃത്യമായി പഴുതകൾ അടച്ച്  പ്രതിരോധിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. മത്സരത്തിൽ ഉടനീളം പൊസ്സെഷൻ ഗോവ നേടിയെടുത്തെങ്കിലും ഒരു തവണ മാത്രമാണ് കേരളത്തിന്റെ വല കുലുക്കാൻ സാധിച്ചത്.


ALSO READ : Liverpool : ലിവർപൂളിനെ സ്വന്തമാക്കാൻ മുകേഷ് അംബാനിയും: റിപ്പോർട്ട്


രണ്ട് ഗോളുകളുടെ പിൻബലത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ആദ്യ പകുതി കഴിഞ്ഞ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ ലിറ്റിൽ മജീഷ്യനായ അഡ്രിയാൻ ലൂണയിലൂടെയാണ് കൊമ്പന്മാർ ആദ്യ ലീഡ് നേടുന്നത്. 42-ാം മിനിറ്റിൽ സഹൽ നൽകിയ പാസിൽ ലൂണ ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് ആ ഗോളിന്റെ ആരംവം അവസാനിക്കുന്നതിന് മുമ്പ് പെനാൽറ്റിയിലൂടെ ദിമത്രിയോസ് ഡൈമന്റാക്കോസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തുകയും ചെയ്തു. 



തുടർന്ന് അൽപം പ്രതിരോധത്തിൽ തുടങ്ങിയ രണ്ടാം പകുതിയിൽ കേരള വീണ്ടും അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി ഇവാൻ കല്യൂഷ്നിയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ ഗോളും പിറന്നു. ഒരു റോക്കറ്റ് വേഗത്തിലാണ് യുക്രൈനിയൻ താരത്തിന്റെ ഗോൾ ഗോവൻ ഗോൾ പോസ്റ്റിലേക്ക് തുളച്ച് കയറിയത്. നോഹ സാധാഔയിലൂടെയാണ് ഗോവ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം കെപി രാഹുലിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇനി നവംബർ 17നാണ് അടുത്ത ഐഎസ്എൽ മത്സരങ്ങൾ. നവംബർ 19ന് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകത്തിൽ വെച്ചാണ് മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.