മഞ്ഞപ്പടയുടെ ആരാധകർക്ക് സന്തോഷ വാർത്ത. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിനുള്ള ടിക്കറ്റിന് 250 രൂപ മാത്രം നൽകിയാൽ മതി. ഡിസംബർ 26ന് ഓഡീഷയ്ക്കെതിരെയുള്ള കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിന്റെ ടിക്കറ്റ് നിരക്കാണ് 250 രൂപയാക്കി കുറച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഏത് ഗ്യാലറിയിൽ നിന്നും മത്സരം കണ്ടാലും 250 രൂപ ടിക്കറ്റ് നൽകിയാൽ മതി. വിഐപി, സ്പോൺസേഴ്സായ ബൈജൂസിന്റെ ഗ്യാലറി ഒഴികെയുള്ള ഏത് ബ്ലോക്കിൽ നിന്നുമുള്ള ടിക്കറ്റിനാണ് 250 രൂപ മാത്രം ഏർപ്പെടുത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ക്രിസ്മസ് സമ്മാനമായിട്ടാണ് മാനേജ്മെന്റ് 250 രൂപ നിരക്കുള്ള പ്രത്യേക ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ 299, 399, 499 രൂപ എന്നിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ കൊച്ചിയിലെ ടിക്കറ്റ് നിരക്ക്. ആ നിരക്കുകൾ ഏല്ലാം ക്രോഡീകരിച്ചാണ് 250 രൂപയാക്കിയത്. തങ്ങളുടെ ആരാധകർക്ക് ഒരു ക്രിസ്മസ് സമ്മാനം പോലെയാണ് കേരള ബ്ലാസ്റ്റേഴ്സ് 26-ാം തീയതിയിലെ മത്സരത്തിന്റെ ടിക്കറ്റിന് 250 രൂപ നിരക്ക് നൽകിയിരിക്കുന്നത്. 


ALSO READ : ISL 2022-23 : ദിമിത്രിയുടെ ഗോളിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്സ്; കൊമ്പന്മാർക്ക് തുടർച്ചയായ നാലാം ജയം


കൂടാതെ ലോകകപ്പ് മത്സരത്തിന് ശേഷം കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ശ്രദ്ധ ക്ഷെണിക്കാനും കൂടിയാണ് ടീം മാനേജ്മെന്റ് ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് വെട്ടി കുറയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ലോകകപ്പ് പശ്ചാത്തലത്തിൽ കൊച്ചിയിൽ വെച്ച് നടന്ന ബെംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഗ്യാലറിയിൽ മഞ്ഞപ്പടയുടെ ആരാധകരിൽ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.


19-ാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അടുത്ത മത്സരം. ചെന്നൈയിൻ എഫ്സിക്കെതിരെ എവെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനായി ഇറങ്ങുന്നത്. തുടർന്ന് ഡിസംബർ 26ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് നിരക്കാണ് 250 രൂപയാക്കിയത്. ലീഗിലെ ആദ്യ മത്സരങ്ങളിൽ തോറ്റിരുന്ന ബ്ലാസ്റ്റേഴ്സ് അന്ന് ഒഡീഷ എഫ്സിയോടും തോൽവി ഏറ്റു വാങ്ങിയിരുന്നു. തുടർന്നാണ് തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ജയം മാത്രം നേടി മുന്നേറി കൊണ്ടിരിക്കുന്നത്. അന്ന് ഒഡീഷയ്ക്കെതിരെ ഏറ്റു വാങ്ങിയ തോൽവിക്ക് മറുപടി പറയാനും കൂടിയാണ് ബ്ലാസ്റ്റേഴ്സ് 26-ാം തീയതി സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. നിലവിൽ ലീഗിൽ ആറ് മത്സരങ്ങളിൽ ജയിച്ച് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.


എങ്ങനെ കേരള ബ്സാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാം?


പേടിഎം ഇൻസൈഡർ എന്ന വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കുക.


1. insider.in പ്രവേശിച്ച് സ്ഥലം കൊച്ചി തിരഞ്ഞെടുക്കുക
2. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിന്റെ ലിങ്ക് കാണാൻ സാധിക്കും (Hero Indian Super League 2022-23: Kerala Blasters FC vs Odisha FC). അതിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് തുറന്ന് വരുന്ന പേജിൽ വലത് ഭാഗത്തായി Buy Now എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
4.ശേഷം തുറന്ന് വരുന്ന സ്റ്റേഡിയം മാപ്പിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ ഗ്യാലറി തിരഞ്ഞെടുക്കുക. ഒപ്പം ആ ഗ്യാലറിയിൽ ഏത് സീറ്റാണ് വേണ്ടതെന്നും തിരഞ്ഞെടുക്കുക.
5. തുടർന്ന് ടിക്കറ്റിനുള്ള തുക ഓൺലൈനായി നൽകുക (കൺവീനിയൻസ് ഫീസ് 23-25 രൂപ വരെ ഈടാക്കുന്നതാണ്).



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.