ISL Kerala Blasters vs Mumbai City: ബ്ലാസ്റ്റേഴ്സിന് ഹാട്രിക്ക് തോൽവി; മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്
മെഹത്താബ് സിങ് ആണ് മുംബൈ സിറ്റിക്ക് വേണ്ടി 21-ാം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്.
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മികച്ച ആക്രമണം നടത്തിയെങ്കിലും ഗോള്‍ ഒന്നും നേടാനായില്ല.
മുംബൈ സിറ്റിക്ക് വേണ്ടി 21-ാം മിനുറ്റിൽ മെഹത്താബ് സിങ് ആദ്യ ഗോൾ നേടി. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധതാരമായ മെഹ്താബ് ഇടംകാല്‍ കൊണ്ട് പന്ത് മഞ്ഞപ്പടയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ ക്ഷീണം മാറുന്നതിന് മുന്നേ 10 മിനിറ്റിന് ശേഷം ബ്ലാസ്റ്റേഴ്സിന് അടുത്ത തിരിച്ചടി ഉണ്ടായി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇത്തവണ മുംബൈക്ക് വേണ്ടി ഗോൾ നേടിയത്.
Also Read: T20 World Cup 2022: പാക്കിസ്ഥാനെ ഞെട്ടിച്ച് സിംബാബ്വെ; ജയം ഒരു റണ്ണിന്
ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളില്‍ സീസണിലെ മൂന്നാം തോല്‍വിയിലേക്ക് പതിച്ചു. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനോട് ജയത്തോടെ സീസണ്‍ തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നാലെ സ്വന്തം പാളയത്തില്‍ എടികെ മോഹന്‍ ബഗാനോടും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ എവേ മത്സരത്തിൽ ഒഡിഷ എഫ്സിയോടും തോല്‍വി നേരിടേണ്ടി വന്നിരുന്നു. നാല് കളിയില്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് 9-ാംസ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...