ISL 2023-24 Jamshedpur FC New Coach  : ഇന്ത്യൻ പരിശീലകൻ ഖാലിദ് ജാമിലിനെ ഇന്ത്യൻ സൂപ്പർ ലീഗ് ജംഷെഡ്പൂർ എഫ് സിയുടെ മുഖ്യപരിശീലകനായി നിയമിച്ചു. ഐഎസ്എൽ 2023-24 സീസൺ പുരോഗമിക്കുന്നതിനിടെയാണ് ജംഷെഡ്പൂർ തങ്ങളുടെ പരിശീലകനെ മാറ്റിയത്. കഴിഞ്ഞ ദിവസം പുറത്താക്കിയ ഇംഗ്ലീഷ് കോച്ച് സ്കോട്ട് കൂപ്പറിന് പകരമാണ് ജെഎഫ്സി ഇന്ത്യൻ പരിശീലകനെ പുതിയ മാനേജറായ നിയമിച്ചത്. ജനുവരി എട്ടിന് ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റ് മുതൽ ഖാലിദ് ജമിൽ ജംഷെഡ്പൂർ എഫ്സിക്ക് പരിശീലനം നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസ്എല്ലിൽ ഒരു ടീമിന്റെ മുഖ്യപരിശീലകനാകുന്ന ആദ്യ ഇന്ത്യൻ കോച്ചാണ് ഖാലിദ് ജാമിൽ. 2020-21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മാനേജറായിട്ടാണ് ജാമിൽ ആദ്യമായി ഐഎസ്എല്ലിലേക്കെത്തുന്നത്. അന്നും ഇതെപോലെ സീസണിന്റെ മധ്യെയാണ് ജാമിൽ നോർത്ത്ഈസ്റ്റിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ആ വർഷം ഇന്ത്യൻ ഫുട്ബോൾ അവാർഡ്സിന്റെ കോച്ച് ഓഫ് ദ് ഇയർ പുരസ്കാരം ജാമിലിന് ലഭിച്ചിരുന്നു. കൂടാതെ 2016-17 ചരിത്രത്തിൽ ആദ്യമായി ഐസോൾ എഫ് സി ഐ ലീഗ് കിരീടം നേടിയത് ഖാലിദ് ജാമലിന്റെ കീഴിലായിരുന്നു. ശേഷം ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകളെയും ജാമിൽ പരിശീലിപ്പിച്ചിട്ടുണ്ട്.


ALSO READ : AFC Asian Cup 2023 : എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങൾ സ്ക്വാഡിൽ


ഇംഗ്ലീഷ് കോച്ച് സ്കോട്ട് കൂപ്പറിന്റെ കീഴിൽ ജെഎഫ്സി സീസണിൽ മോശം ഫോം തുടരുന്നതിനിടെയിലാണ് കോച്ച് സ്ഥാനത്ത് മാറ്റം ഉണ്ടായിരിക്കുന്നത്. ഇംഗ്ലീഷ് കോച്ചിന്റെ കീഴിൽ സീസണിൽ കഴിഞ്ഞ 12 മത്സരങ്ങളിൽ ആകെ രണ്ടെണ്ണത്തിൽ മാത്രമെ ജയിക്കാൻ ജെഎഫ്സിക്ക് സാധിച്ചിരുന്നുള്ളൂ. നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ജംഷെഡ്പൂർ. തുടർന്നാണ് ജെഎഫ്സിയുടെ ടീം മാനേജ്മെന്റ് സ്കോട്ട് കൂപ്പറുമായി വേർപിരിയുന്നത്. ജനുവരി 10ന് സൂപ്പർ കപ്പിൽ നോർത്ത്ഈസ്റ്റിനെതിരെയാണ് ജാമിലിന്റെ കീഴിൽ ആദ്യമായി ജെഎഫ്സി കളത്തിൽ ഇറങ്ങുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.