ISL 2023-24 Kerala Blasters vs FC Goa Live : അപരാജിത കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയ്ക്കതിരെ ഇറങ്ങും. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തുടരാൻ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. സീസണിലെ ഒമ്പതാം മത്സരത്തിനാണ് കൊമ്പന്മാർ ഇന്ന് ഫറ്റോർർഡയിൽ ഇറങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീതം കോട്ടാലിന് ബെഞ്ചിലിരുത്തി കഴിഞ്ഞ മത്സരത്തിൽ ഇവാൻ വുകോമാനോവിച്ച് പരീക്ഷണം നടത്തിയെങ്കിലും അത് തെറ്റായി പോയെന്ന് അറിയിക്കുന്നത് ആദ്യപാതിയിൽ ഗോൾ നില. ഇത്തവണ പ്രീതം കോട്ടാൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടേക്കും.


ALSO READ : ISL 2023-24 : ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി; കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ മത്സരം എപ്പോൾ, എവിടെ കാണാം?


കേരള ബ്ലാസ്റ്റേഴ്സ്- എഫ് സി ഗോവ മത്സരം എവിടെ, എപ്പോൾ കാണാം?


കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ്. റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ സൂര്യ മൂവീസിലും ന്യൂസ് 18 മലയാളം ചാനലിലിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.


ജിയോ സിനിമ ആപ്പിലൂടെയാണ് ഓൺലൈൻ സംപ്രേഷണം. ഇംഗ്ലീഷ്, ഹിന്ദിക്ക് പുറമെ, മലയാളം,. തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.