Kerala Blasters vs FC Goa: വിജയകുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്ന് ഗോവയെ നേരിടും
ISL Kerala Blasters: കഴിഞ്ഞ ഹോം മത്സരത്തിൽ ശക്തരായ ചെന്നൈയെ 3-0ന് മുട്ടുകുത്തിച്ചാണ് കൊമ്പന്മാർ വൻ തരിച്ചു വരവ് നടത്തിയിരിക്കുന്നത്.
വിജയകുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. പതിനായിരക്കണക്കിന് വരുന്ന ആരാധകർക്ക് മുന്നിൽ സ്വന്തം സ്റ്റേഡിയമായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയെ നേരിടുന്നത്. കഴിഞ്ഞ ഹോം മത്സരത്തിൽ ശക്തരായ ചെന്നൈയെ കൊച്ചിയിൽ മഞ്ഞപ്പടയുടെ ആരാധകരുടെ മുന്നില്‍ 3-0ന് മുട്ടുകുത്തിച്ചാണ് കൊമ്പന്മാർ വൻ തരിച്ചു വരവ് നടത്തിയിരിക്കുന്നത്.
ശക്തരായ ഗോവയെ മുട്ട് കുത്തിക്കാമെന്ന ആത്മ വിശ്വസത്തിൽ തന്നെയാണ് മഞ്ഞപ്പട ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിലെ മത്സരം, ഒപ്പം കഴിഞ്ഞ മത്സരത്തിൽ 3-0ത്തിന്റെ വിജയം, അതാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ അവര്‍ക്ക് മുമ്പിലുള്ള ആത്മവിശ്വാസവും. എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ എട്ട് പോയിന്റ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
ALSO READ: ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്; ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്
എന്നാൽ ഒമ്പതാം മത്സരത്തിൽ കത്തി കയറുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണാനായത്. നിലവിൽ 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഗോവ 12 പോയിന്റുമായി പട്ടികയിൽ ആറാമതും. ക്യാപിറ്റൻ ആഡ്രിയാൻ ലൂണ ഫോമിലേക്ക് എത്തിയതോടെ തീ പാറുന്ന പോരാട്ടം തന്നെ ഇന്ന് കാണാൻ കഴിയുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.
ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളടിച്ച സ്ട്രൈക്കർ ജീസസ് ജിമനെസിന്റെ പ്രകടനവും മഞ്ഞപ്പടയുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ഒപ്പം നമ്മള് കൂട്ടി വായിക്കേണ്ട മറ്റൊരു പേരാണ് നോഹ സദോയുടെത്. ആദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനം എപ്പോഴും ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകാറുണ്ട്.
ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ഇനി ഉള്ളത് രണ്ട് എവേ മാച്ചുകളാണ്. അതു കൊണ്ടുതന്നെ ഇന്ന് വിജയകൊടി പാറിച്ച് മൂന്ന് പോയിന്റ് ബ്ലാസ്റ്റേഴ്സിന് നേടിയേ മതിയാകൂ. കരുത്തൻമാരായ ബെംഗളൂരു എഫ്സിയെയും പഞ്ചാബ് എഫ്സിയെയും തോൽപ്പിച്ചാണ് ഗോവ മഞ്ഞപ്പടയെ നേരിടാനെത്തുന്നത്.
ALSO READ: കൈവിട്ട മത്സരം തിരിച്ചുപിടിച്ച ഇന്ത്യ; പതറാതെ പൊരുതിയ ക്യാപ്റ്റൻ... ബുംറ
തുടര്‍ച്ചയായ മൂന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് കണ്ട കഴിഞ്ഞ മത്സരത്തിൽ മലയാളി കെപി രാഹുൽ ഗോള്‍ നേടിയതും വിജയത്തിന്‍റെ മധുരം കൂട്ടി. രാഹുലും ഇന്ന് പഴയ ഫോമിലെ പ്രകടനം പുറത്തെടുത്താൽ ഗോവ മഞ്ഞപ്പടയുടെ തട്ടകത്തില്‍ അൽപം വിയർക്കും. ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയിലെ കരുത്താണ് ചെന്നൈയെ ഗോൾ വല കുലുക്കാൻ സമ്മതിക്കാതിരുന്നത്.
അതേ ഒത്തിണക്കം ഇത്തവണയും ഉണ്ടെങ്കിൽ ഗോൾ വഴങ്ങാതെ വിജയത്തിലെത്താൻ ബ്ലസ്റ്റേഴ്സിനാകും. ഗോൾ വല കാക്കാൻ മലയാളി സച്ചിൻ സുരേഷിനെയായിരുന്നു കഴിഞ്ഞതവണ ഏൽപ്പിച്ചത്. അത് അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു. മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെയാകും ഇത്തവണ ഇറക്കാൻ സാധ്യത. രാത്രി ഏഴരക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്സിയെ നേരിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.