ISL: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം; ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചു
![ISL: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം; ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചു ISL: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം; ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചു](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2023/10/02/220740-kbfc.jpg?itok=_7CvTnyI)
Kerala Blasters: ജംഷഡ്പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചു. ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചു. ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. എഴുപത്തിനാലാം മിനിറ്റിലാണ് നായകൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ വലയിലെത്തിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ ഡൈസുകെ സകായ് ലൂണയ്ക്ക് നൽകിയ പന്ത് ലൂണ ബോക്സിന്റെ മധ്യത്തിൽ ഡയമന്റകോസിനു നൽകി. ഡയമന്റകോസ് ലൂണയ്ക്കു തന്നെ പന്ത് തിരിച്ചുനൽകി. പിന്നാലെ ലൂണ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ മികച്ചൊരു ഗോൾ അവസരം ബ്ലാസ്റ്റേഴ്സിന്റെ ഐമന്റെ മുൻപിൽ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...