കൊച്ചി : ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സി മത്സരം സ്റ്റേഡിയത്തിൽ കാണാൻ എത്തുന്ന ആരാധകർക്ക് ന്യൂ ഇയർ സമ്മാനം ഒരുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാനേജ്മെന്റ്. മത്സരം കാണാൻ എത്തുന്ന ഭാഗ്യശാലികളായ 11 പേർക്കാണ് കേരള ബ്ലാസ്റ്റേഴ്സ് സമ്മാനം നൽകുന്നത്. ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റിന്റെ സംഖ്യയിൽ നറുക്കെടുപ്പ് നടത്തിയാണ് മാനേജ്മെന്റ് തങ്ങളുടെ ആരാധകർക്ക് സമ്മാനം നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സ്കൂട്ടറാണ് ഒന്നാം സമ്മാനമായി ഈ ലക്കി ഡ്രോയിലൂടെ നൽകുന്നത്. കൂടാതെ അഞ്ച് സ്മാർട്ട് ഫോണും അഞ്ച് ഐ പാഡും രണ്ടാം സമ്മാനമായി പത്ത് പേർക്ക് നൽകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു. കിക്കോഫിന് മുന്നോടിയായി വിജയികളെ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പേജികളിൽ ലൈവിലൂടെ പ്രഖ്യാപിക്കുന്നതാണ്.


ALSO READ : ISL : അപരാജിത കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ജംഷെഡ്പൂർ; ബ്ലാസ്റ്റേഴ്സ്-ജെഎഫ്സി മത്സരം എപ്പോൾ എവിടെ കാണാം?


എങ്ങനെ സമ്മാനം സ്വന്തമാക്കാം?


1. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സി മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കുക
2. ഇന്നത്തെ മത്സരത്തിന്റെ കിക്കോഫിന് മുന്നോടിയ ഭാഗ്യശാലികളെ പ്രഖ്യാപിക്കുന്നതാണ്.
3. തിരഞ്ഞെടുത്ത ഭാഗ്യശാലികൾ ടിക്കറ്റുമായി കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസിനെ സമീപിക്കുക
4.അല്ലാത്തപക്ഷം ടിക്കറ്റിന്റെ ചിത്രം info@kbfcofficial.com ലേക്ക് മെയിൽ അയക്കുക


എങ്ങനെ കേരള ബ്സാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാം?


പേടിഎം ഇൻസൈഡർ എന്ന വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കുക.


1. insider.in പ്രവേശിച്ച് സ്ഥലം കൊച്ചി തിരഞ്ഞെടുക്കുക
2. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിന്റെ ലിങ്ക് കാണാൻ സാധിക്കും (Hero Indian Super League 2022-23: Kerala Blasters FC vs Odisha FC). അതിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് തുറന്ന് വരുന്ന പേജിൽ വലത് ഭാഗത്തായി Buy Now എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
4.ശേഷം തുറന്ന് വരുന്ന സ്റ്റേഡിയം മാപ്പിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ ഗ്യാലറി തിരഞ്ഞെടുക്കുക. ഒപ്പം ആ ഗ്യാലറിയിൽ ഏത് സീറ്റാണ് വേണ്ടതെന്നും തിരഞ്ഞെടുക്കുക.
5. തുടർന്ന് ടിക്കറ്റിനുള്ള തുക ഓൺലൈനായി നൽകുക (കൺവീനിയൻസ് ഫീസ് 23-25 രൂപ വരെ ഈടാക്കുന്നതാണ്).



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.