ഗുവാഹത്തി : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ രണ്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാരുടെ ജയം. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മലയാളി താരം സഹൽ അബ്ദുൾ സമദിന് ഇരട്ട ഗോൾ. ദിമിത്രിയോസ് ഡയമന്റക്കോസാണ് മറ്റൊരു ഗോൾ സ്വന്തമാക്കിയത്. എന്നിരുന്നാലും പ്രതിരോധത്തിലെ വിള്ളൽ ബ്ലാസ്റ്റേഴ്സിന് പൂർണമായും അടയ്ക്കാൻ സാധിക്കുന്നില്ലയെന്നത്  വാസ്തവമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ രഹിതമായിട്ടാണ് ആദ്യ പകുതി അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഭേദിച്ച നോർത്ത് ഈസ്റ്റ് താരങ്ങൾ പലതവണ മഞ്ഞപ്പടയുടെ ഗോൾ മുഖത്തേക്ക് പാഞ്ഞെത്തിട്ടുണ്ട്. അവ ഒന്നെങ്കിൽ പോസ്റ്റോ ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലോ തട്ടിയകറ്റി കളയുമായിരുന്നു. 


ALSO READ : FIFA World Cup 2022 : പുള്ളാവൂരിൽ മെസിക്ക് മുന്നിൽ നെയ്മറെത്തി; മലബാറിന്റെ ലോകകപ്പ് ആവേശമേറ്റെടുത്ത് ഫുട്ബോൾ ലോകം


രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോൾ തുടർന്ന് ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 56-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഹൈലാൻഡേഴ്സിന്റെ പ്രതിരോധം പിളർക്കുന്നത്. വലത് വിങ്ങിൽ നിന്നും ലഭിച്ച പന്ത് തട്ടിയകറ്റാൻ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിന് സാധിക്കാതെ വന്നപ്പോൾ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് അത് തന്റെ ആദ്യ ഐഎസ്എൽ ഗോളാക്കി മാറ്റി. 


ആദ്യ ഗോൾ പിറന്നിട്ടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടരുകയായിരുന്നു. പിന്നീട് 65-ാം മിനിറ്റിൽ കോച്ച് സഹലിന് കളത്തിലിറക്കി. കോച്ചിന്റെ തീരുമാനം തെറ്റിയില്ല. രണ്ട് ഗോളുകളാണ് മലയാളി താരം ബ്ലാസ്റ്റേഴ്സിനായി സ്വന്തമാക്കിയത്. സഹലെത്തി കൃത്യം 20-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ വീണത്. തുടർന്ന് മത്സരം ഇഞ്ചുറി ടൈമിലെത്തിയപ്പോൾ ജയം ആധികാരികമാക്കാൻ സഹൽ മൂന്നാമത്തെയും ഗോൾ സ്വന്തമാക്കി.


കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെ തുടർതോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെയെത്തി ചേർന്നിരിക്കുന്നത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. ഇനി നവംബർ 13 ഞായറാഴ്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.