ISL 2022-23 Kerala Blasters vs Odisha FC Live : വിജയ വഴിയിലേക്ക് തിരികെയെത്താനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് സീസണിൽ ആദ്യ എവെ മത്സരത്തിന് ഇറങ്ങും. ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന മഞ്ഞപ്പട ഒഡീഷ എഫ്സിയെയാണ് കലിംഗ സ്റ്റേഡിയത്തിൽ നേരിടുക. സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം തകരുകയായിരുന്നു എടികെ മോഹൻ ബഗാനെതിരെയുള്ള രണ്ടാം മത്സരത്തിലൂടെ. ഒഡീഷ എഫ്സി അവരുടെ തട്ടകത്തിൽ തകർത്ത് സീസണിൽ ആധിപത്യം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മഞ്ഞപ്പട


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡീഷയും കേരളവും തമ്മിൽ


ആറ് മത്സരങ്ങളിലാണ് ഒഡീഷ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേരെയെത്തിട്ടുള്ളത്. ആകെ ജയത്തിൽ മുൻതൂക്കം കേരള ബ്ലാസ്റ്റേഴ്സിനാണ്. ആറ് തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് രണ്ട് തവണയും ഒഡീഷ ഒരു തവണ മാത്രമാണ് ജയം സ്വന്തമാക്കിട്ടുള്ളത്. ബാക്കി മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിയുകയായിരുന്നു.


ALSO READ : Kerala Blasters : വിനോദ നികുതി ചോദിച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യം; മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്


കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?


വൈകിട്ട് 7.30നാണ് മത്സരം. ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.


ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവൻ


പ്രബ്സുഖൻ ഗിൽ, ഹർമജോട്ട് ഖബ്ര, ലെസ്കോവിച്ച്, ഹോർമിപാം, ജെസ്സൽ, പൂട്ടിയ, ജീക്ക്സൺ, ഇവാൻ കല്യുഷ്നി, ലൂണ, സഹൽ, ദിമാൻതക്കോസ്


ഒഡീഷ എഫ്സി പ്ലേയിങ് ഇലവൻ


അമരിന്ദർ, ഡെൽഗാഡോ, ഒസാമ മാലിക്ക്. ഡിയാഗോ, നന്ദ, ശുഭം, ജെറി, സൌൺ ക്രെസ്പോ, തൊയ്ബാ, സഹിൽ, ഇസാക്ക്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.