ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് അപരാജിത മുന്നേറ്റം തുടർന്ന് മുംബൈ സിറ്റി എഫ്സിക്ക് സീസണിൽ ആദ്യമായി കാലിടറി. ബെംഗളൂരു എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി സീസിണിൽ ആദ്യ തോൽവി അറിയുന്നത്. ബെംഗളൂരു എഫ്സിയുടെ സീസണിൽ തുടർച്ചയായ എട്ട് മത്സരങ്ങളിൽ ജയം മാത്രം കണ്ടുള്ള ജൈത്രയാത്ര തുടുരകയാണ്. ബിഎഫ്സിയുടെ ജയത്തോടെ പരുങ്ങലിലാകുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമനിലയിൽ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിൽ ഉടനീളം ടേബിൾ ടോപ്പേഴ്സ് പന്ത് അടക്കി പിടിച്ച് ആധിപത്യം സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താൻ വൈകി. 57-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോളിലൂടെയാണ് ബിഎഫ്സി ആദ്യം മുന്നിലെത്തുന്നത്. തുടർന്ന് ഏഴുപതാം മിനിറ്റിൽ ഷാവി ഹെർണാണ്ടസിലൂടെ ബെംഗളൂരു ലീഡ് ഉയർത്തുകയായിരുന്നു. 


ALSO READ : ISL : ലൂണയുടെ ചിറകിലേറി ബ്ലാസ്റ്റേഴ്സിന്റെ തിരച്ചുവരവ്; പ്ലേ ഓഫിന് ഇനി ഒരു ജയം മാത്രം മതി


മറുപടി ഗോളിനായി എംസിഎഫ്സി കുറെ ശ്രമിച്ചെങ്കിലും അതെല്ലാം ബിഎഫ്സിയുടെ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. നിരവധി ശ്രമിത്തിനൊടുവിലാണ് മുംബൈ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തുന്നത്. 77-ാം മിനിറ്റിൽ പ്രതിരോധ താരം മൊർത്താദ ഫോളിലൂടെ മുംബൈ ഗോൾ നേടി. എന്നാൽ സമനില ഗോൾ കണ്ടെത്താൻ ടേബിൾ ടോപ്പേഴ്സിന് സാധിച്ചില്ല.


ബിഎഫ്സിയുടെ ജയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിനെയാണ്. ജയത്തോടെ ബെംഗളൂരു 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സിനൊപ്പമെത്തി. തോൽവിയുടെ കണക്കിൽ കേരളത്തെക്കാൾ ബിഎഫ്സി മുന്നിലായതിനാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്ത് നിന്നും സ്ഥാനഭ്രഷ്ടം ഉണ്ടായില്ല. മത്സരത്തിൽ 2-0ത്തിന് ബെംഗളൂരു മുന്നിൽ നിന്നപ്പോൾ ഗോൾ വ്യത്യാസത്തിൽ ബിഎഫ്സി ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. എന്നാൽ മുംബൈ പ്രതിരോധ താരത്തിന്റെ ഗോൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ താൽക്കാലിക ആശ്വാസം നൽകി. പ്ലേ ഓഫ് പ്രതീക്ഷ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇനി കാത്തിരിക്കേണ്ട അവസ്ഥയാണ്.


ഫെബ്രുവരി 18-ാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എടികെ മോഹൻ ബഗാനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച ഇറങ്ങുക. എവെ മത്സരത്തിൽ പൂച്ചകളായ ബ്ലാസ്റ്റേഴ്സ് സമനില എങ്കിലും നേടുമെന്ന് പ്രതീക്ഷയിലാണ് മഞ്ഞപ്പട ആരാധകർ. മോഹൻ ബാഗനുമാകട്ടെ ബ്ലാസ്റ്റേഴ്സുമായിട്ടുള്ള പോയിന്റ് വ്യത്യാസം ഒരു ജയം മാത്രമാണ് അകലം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ