കൊൽക്കത്ത : ബെംഗളൂരു എഫ്സി വിട്ട മലയാളി താരം ആഷിഖ് കരുണിയൻ എടികെ മോഹൻ ബാഗനുമായി കരാറിൽ ഏർപ്പെട്ടു. എടികെയുമായി അഞ്ച് വർഷത്തെ കരാറിലാണ് ആഷിഖ് ഏർപ്പെട്ടിരിക്കുന്നത്. മലയാളി താരത്തെ ടീം എടുത്തുതായി ക്ലബ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ജൂൺ 20 രാവിലെയാണ് ആഷിഖ് ബിഎഫ്സി വിട്ടതായി ക്ലബ് അറിയിക്കുന്നത്. 2018ൽ ഐസ്എല്ലിന്റെ ഭാഗമായ മലയാളി താരം 2019ലാണ് ആഷിഖ് ബെംഗളൂരുവിൽ എത്തുന്നത്. തുടർന്ന കഴിഞ്ഞ സീസണിൽ ബിഎഫ്സിക്കായി ഏറ്റവും മികച്ച പ്രകടം കാഴ്ചവച്ച താരങ്ങളുടെ മുൻപന്തിയിൽ ആഷിഖ് ഉണ്ടാകും.


ALSO READ : Viral Video : 'ആദ്യം ആഘോഷിക്കട്ടെ'; ഓസ്ട്രേലിയ ഫിഫാ ലോകകപ്പിന് യോഗ്യത നേടിയതിൽ ആവേശം അടക്കനാകാതെ ചാനൽ റിപ്പോർട്ടർ



ആഷിഖിനെ കൂടാതെ ഹൈദരാബാദ് എഫ്സിയുടെ ഫുൾ ബാക്ക് താരം ആഷിശ് റായിയെയും കൊൽക്കത്ത ടീം തങ്ങളുടെ സ്ക്വാഡിലേക്കെത്തിച്ചു. ഐഎസ്എൽ 2021-22 സീസണിൽ ഹൈദരാബാദിന് കിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങൾ ഒരാളായിരുന്നു റായി.



അഷിഖ് കരുണിയന് പകരം പ്രതിരോധ താരത്തെയാണ് ബിഎഫ്സി തങ്ങളുടെ ടീമിലേക്കെത്തിച്ചിരിക്കുന്നത്. 28കാരനായ പ്രതിരോധ താരം പ്രബീർ ദാസുമായി മൂന്ന വർഷത്തെ കരാറാണ് ബെംഗളൂരുവിനുള്ളത്. 




ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.