ISL Transfer : ഇടുക്കിക്കാരൻ സച്ചു ഇനി ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി പന്ത് തട്ടും
ISL Transfer News : കേരള സന്തോഷ് ട്രോഫി താരവും കൂടിയാണ് സച്ചു. കേരള യുണൈറ്റഡിൽ നിന്നാണ് ചെന്നൈയിൻ എഫ്സിലേക്കെത്തുന്നത്.
കേരള സന്തോഷ് ട്രോഫി താരവും ഇടുക്കി സ്വദേശിയുമായ സച്ചു സിബി ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ് സിയിൽ. മൂന്ന് വർഷത്തെ കരാറാണ് താരവുമായി സിഎഫ്സി ഓപ്പിട്ടിരിക്കുന്നത്. കേരള യുണൈറ്റഡിൽ നിന്നുമാണ് ചെന്നൈയിൻ എഫ് സി സച്ചു സ്വന്തമാക്കിയിരിക്കുന്നത്. ഇടത് വിങ് താരമാണ് സച്ചു
ഇടുക്കി, കുമളിയിൽ മാസ്റ്റർ പീസ് ക്ലബ്ബിലൂടെയാണ് സച്ചുവിന്റെ ക്ലബ്ബ് കരിയർ ആരംഭിക്കുന്നത്. പത്തിൽ പഠിക്കുമ്പോഴാണ് U17 സ്കൂൾസ് കളിക്കുന്നത് തുടർന്ന് കേരള ടീമിൽ മികച്ച പ്രകടനം കൊണ്ട് ടീമിൽ ഇടംപിടിച്ചു.കേരള ടീമിൽ മിന്നും പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആദ്യമായി കേരളത്തിനു പുറത്തു U18 വിഭാഗത്തിൽ ഓസോൺ എഫ് സിയിൽ അവസരം തേടിയെത്തി.പ്രായത്തെ കാൾ കളി കാലിലുണ്ടെന്ന് തിരിച്ചറിഞ്ഞ കോച്ച് ഡേവിഡ് ബൂത്ത് സീനിയർ ടീമിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സച്ചുവിനെ ഉൾപെടുത്തി. ഓസോണിൽ കളിക്കുന്നതിനിടെയാണ് മലയാളി സ്റ്റാർ കോച്ച് ബിനോ ജോർജ് സച്ചുവിനെ ശ്രദ്ധിക്കുന്നത്. സച്ചുവിന്റെ കളി മനസ്സിലാക്കിയ ബിനോ കോച്ച് ഉടൻ തന്നെ കേരള യുണൈറ്റഡ്ൽ എത്തിച്ചു.
ചിട്ടയായ പരിശീലനത്തിന്റെ ഭാഗമായി കേരള സന്തോഷ് ട്രോഫി ടീമിൽ വിളിയെത്തി, ഗോവക്കെതിരെ മികച്ച കളി കാഴ്ച വച്ച സച്ചുവിന് മഹാരാഷ്ട്രക്കെതിരെ കളിക്കുമ്പോഴാണ് പരിക്ക് വില്ലനായി എത്തുന്നത്. മപരിക്ക് ഭേദമായി കേരള പ്രിമിയർ ലീഗിൽ കളിച്ചു തുടങ്ങി.2022-2023 സീസണിൽ കേരള പ്രീമിയർ ലീഗിൽ ചാമ്പ്യൻആയാണ് സച്ചു തിരിച്ചു വരവ് നടത്തിയത്. .ചെന്നൈയിൻ മലയാളി താരം പ്രശാന്ത് റൗണ്ട് ഗ്ലാസ് പഞ്ചാബിൽ പോകുന്ന വേളിയിലാണ് ടീമിലെ മറ്റൊരു മലയാളി താരമായി സച്ചു എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...