ഇന്ത്യയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ജസ്പ്രിത് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി. പുറത്തെ പേശികളിലേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ ബുമ്ര ഇന്ത്യൻ ടീമിൽ സജീവമായിരുന്നില്ല. ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസം ഇന്ത്യൻ പേസറെ ന്യൂസിലാൻഡിനെ ക്രൈസ്റ്റ്ചർച്ചിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുയെന്നും ബുമ്ര സുഖമായി ഇരിക്കുന്നുയെന്നും ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്തേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ പേസർക്ക് 2022ലെ ഏഷ്യ കപ്പും ടി20 ലോകകപ്പും നഷ്ടമായിരുന്നു. ഇപ്പോൾ പുരോഗമിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലും താരത്തെ ഉൾപ്പെടുത്തിയില്ല. പരിക്കിനെ തുടർന്ന് ബുമ്ര ഇത്തവണത്തെ ഐപിഎല്ലിലും പങ്കെടുത്തേക്കില്ല.


ALSO READ : IPL 2023 : ഇനി പുതിയ ജേഴ്സിയിൽ പുതിയ സീസണിലേക്ക് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്


ബുമ്ര ഏകദേശം 24 ആഴ്ചകളോളം എടുത്ത പരിക്കിൽ നിന്നും പൂർണമായി മുക്തനായേക്കും. ഐപിഎല്ലിന് പുറമെ ഏഷ്യ കപ്പ് ഏകദിന ടൂർണമെന്റിലും താരം പങ്കെടുത്തേക്കില്ല. എന്നാൽ ഈ വർഷം അവസാനം നടക്കുന്ന ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ഇന്ത്യൻ പേസർ പങ്കെടുത്തേക്കുമെന്നാണ് ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നത്.


അതേസമയം ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചെർ പരിക്കുകൾ ഭേദമായി ക്രിക്കറ്റിൽ സജീവമായത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ലഭിക്കുന്ന ആശ്വാസ വാർത്തയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാകുന്ന ബുമ്രയ്ക്ക് പകരം ഇംഗ്ലീഷ് പേസർ മുംബൈ ഇന്ത്യൻസിന്റെ പേസ് നിരയെ ഐപിഎല്ലിന്റെ 2023 സീസണിൽ നയിച്ചേക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.