Jurgen Klopp Livepool : ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം ജെർമൻ കോച്ച് യുർഗൻ ക്ലോപ്പ് ലിവർപൂളിന്റെ മാനേജർ സ്ഥാനം ഒഴിയുന്നു. നിലവിൽ പുരോഗമിക്കുന്ന സീസൺ അവസാനിക്കുന്നതോടെ താൻ അൻഫീൽഡ് വിടുകയാണെന്ന് വീഡിയോ സന്ദേശത്തിലൂടെ യുർഗൻ ക്ലോപ്പ് അറിയിച്ചു. 2015ലാണ് ക്ലോപ്പ് ലിവർപൂളിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുന്നത്. ക്ലോപ്പിന്റെ നേതൃത്വത്തിൽ ലിവർപൂൾ 2019ൽ ചാമ്പ്യൻസ് ലീഗ് കീരിടവും 2020 പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. ഇവയ്ക്ക് പുറമെ ഇംഗ്ലീഷ് ടീം എഫ്എ കപ്പ്, കാർബാവോ കപ്പ്, ഫിഫാ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും സ്വന്തമാക്കിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

2015ൽ ബ്രാൻഡൺ റോഡ്ജേഴ്സിന് പുറത്താക്കിയതിന് ശേഷമാണ് ജെർമൻ കോച്ചിന് അൻഫീൽഡിലേക്കെത്തിക്കുന്നത്. ബുന്ദെസ് ലിഗ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നുമാണ് ക്ലോപ്പ് ലിവർപൂളിൽ എത്തുന്നത്. 2015 സീസണിൽ ക്ലോപ്പ് മാനേജർ സ്ഥാനം ഏറ്റെടുക്കുമ്പോൾ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ലിവർപൂളിന്റെ സ്ഥാനം പത്താമതായിരുന്നു. തൊട്ടുടത്ത സീസണിൽ ലിവർപൂളിനെ നാലാം സ്ഥാനത്തേക്കെത്തി ക്ലോപ്പ് ഇംഗ്ലീഷ് ഫുട്ബോളിലേക്കുള്ള തന്റെ വരവ് അറിയിക്കുകയും ചെയ്തു.


ALSO READ : Lionel Messi: സൗഹൃദ മത്സരത്തിനായി ലയണൽ മെസി കേരളത്തിൽ വരും; ഉറപ്പ് നൽകി മന്ത്രി വി അബ്ദുറഹിമാൻ


ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ അപ്രമാദിത്വത്തിനിടെ ക്ലോപ്പിന്റെ നേതൃത്വത്തിൽ മികച്ച  പോരാട്ടമായിരുന്നു സൃഷ്ടിച്ചത്. ആ സീസണിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായത്. പിന്നീട് 2019 ൽ ചാമ്പ്യൻസ് ലീഗ് കിരീടം ലിവർപൂൾ നേടി. 2005ന് ശേഷം ഇതാദ്യമായിട്ടാണ് ലിവർപൂൾ യുറോപ്പിന്റെ ചാമ്പ്യന്മാരാകുന്നത്. തുടർന്ന് തൊട്ടടുത്ത സീസണിൽ വർഷങ്ങളുടെ ലിവുർപൂളിന്റെ കാത്തിരിപ്പ് അവസാനം നൽകുകയായിരുന്നു ക്ലോപ്പ്. 1990 ന് ശേഷം അൻഫീൽഡിലേക്ക് ആദ്യമായി പ്രീമിയർ ലീഗ് കിരീടം ക്ലോപ്പ് എത്തിച്ചത്. നിലവിൽ പുരോഗമിക്കുന്ന സീസണിലും ലിവർപൂളാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കൂടാതെ കാറബാവോ കപ്പിൽ ഫൈനലിൽ പ്രവേശിച്ചിട്ടുമുണ്ട് ലിവർപൂൾ. ഫെബ്രുവരി 25നാണ് ഫൈനൽ. ചെൽസിയാണ് ഫൈനലിലെ എതിരാളി. എഫ് എ കപ്പിൽ നാലാം ഘട്ടത്തിലേക്ക് ലിവർപൂൾ പ്രവേശിച്ചിട്ടുണ്ട്.


ഇനി ക്ലോപ്പിന് പകരം ആര് അൻഫീൽഡിലേക്ക് എത്തുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളായിട്ടുള്ള തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകിയ കോച്ചാണ് ക്ലോപ്പ്. ജെർമൻ കോച്ചിന്റെ വിടവാങ്ങൽ ആരാധകരിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.