Justice for Sanju: സഞ്ജുവിനെതിരെ നടക്കുന്നത് ഗൂഡാലോചനയോ? സെലക്ഷൻ പീഡനം ഇനിയും സഹിക്കണോ?
#JusticeforSanju: അമ്പാട്ടി റായുഡുവിന്റെ അവസ്ഥ ആകുമോ സഞ്ജുവിനും? പ്രതിഭയുണ്ടായിട്ടും സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടോ എന്നാണ് ചോദ്യം.
മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആര്? വൺ ഡേ ക്രിക്കറ്റിൽ ഉയർന്ന സ്ട്രൈക്ക് റേറ്റ് ഉള്ളതാർക്ക്? ഉയർന്ന വൺഡേ അവറേജ് ഉള്ളത് ആര്‍ക്ക്? ഇതിനെല്ലാം ഉത്തരം ഒന്നേ ഉള്ളു, അത് സഞ്ജു സാംസണ്‍ എന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. പക്ഷേ, ഇന്ത്യ-ന്യൂസീലാന്‍ഡ് മത്സരത്തിന് കളിക്കാൻ പോകുന്നതിൽ സഞ്ജു ഇല്ല. #justiceforsanju ഹാഷ്ടാഗിൽ സോഷ്യൽ മിഡീയയിൽ സജ്‍ഞുവിന് വേണ്ടി മുറവിളി കുട്ടൂകയാണ് ആരാധകർ. ബിസിസിഐയ്ക്കെതിരെ അതിരൂക്ഷമായാണ് സാമൂഹമാധ്യമങ്ങിലൂടെ ആരാധകരും ഒപ്പം നിരവധി പ്രമുഖകരും പ്രതികരിക്കുന്നത്.
ഇത്രയേറെ പ്രതിഭ ഉണ്ടായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് അവസരം നിഷേധിക്കുന്നതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് പൊതുവികാരം. അവസരങ്ങൾ പലപ്പോഴായി നിഷേധിക്കപ്പെട്ട് വിരമിച്ച അമ്പാട്ടി റായുഡുവിന്റെ അവസ്ഥ ആകുമോ സഞ്ജുവിനെന്നാണ് ആരാധകരുടെ സംശയം. പാകിസ്ഥാന്റെ മുൻ സ്പിന്നർ ഡാനിഷ് കനേരിയും ഈ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി. സഞ്ജു അത്തരത്തിൽ ഒരു കടുത്ത തീരുമാനത്തിലേക്ക് പോകുകയാണെങ്കിൽ അതിന്റെ ഉത്തരവാദികൾ ബിസിസിഐയും സെലക്ഷൻ കമ്മിറ്റിയും ആയിരിക്കുമെന്നുമാണ് കനേരിയുടെ പക്ഷം.
കുറച്ച് കാലമായി മോശം ഫോമിലായ റിഷഭ് പന്തിനെയാണ് സെലക്ഷൻ കമ്മിറ്റി ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഇന്ത്യയ്ക്ക് വേണ്ടി കളിപ്പിക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമയ ഗുഡാലോചന ഉണ്ടെന്നാണ് വിമർശനം. BCCI എന്നാൽ ബ്രാഹ്മിൻസ് ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യയെന്നണ് ആരാധകരുടെ വക കമന്റ്. ഇന്ത്യൻ ടീം സെലക്ഷനെതിരെ വലിയ രീതിയുള്ള വിമർശനങ്ങളാണ് രാജ്യത്തിന് അകത്തും പുറത്തും നടക്കുന്നത്. ഫോമിലുള്ള നല്ല കളിക്കാരെ എല്ലാം ഒഴിവാക്കി പ്രിയപ്പെട്ടവരെ മാത്രം കളിപ്പിക്കാൻ ഇറക്കുന്നുവെന്നാണ് വിമർശനം. ന്യൂസീലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും സഞ്ജുവിനെ ഒഴിവാക്കിയതോടെയാണ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനം ഉയരുന്നത്.
ന്യൂസിലാന്‍ഡുമായി മുമ്പ് നടന്ന മൂന്ന് ടി-20 പരമ്പരയിലും സഞ്ജു സാംസണിനെ ഇന്ത്യ അവസരം നല്‍കാതെ പുറത്ത് ഇരുത്തിയിരുന്നു. പകരം റിഷഭ് പന്തായിരുന്നു രണ്ടു കളിയിലും ടീമിനായി വിക്കറ്റ് കാത്തത്. പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും റിഷഭ് ബാറ്റിങില്‍ ദയനീയ പരാജയപ്പെടുകയും ചെയ്തു. ഇങ്ങനെ പോയാൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോയി പൗരത്വം സ്വീകരിച്ച് സഞ്ജു കളിക്കേണ്ടി വരുമെന്നാണ് സോഷ്യൽ മിഡീയയിലെ ആരാധകരുടെ സംശയം. അങ്ങനെ ചെയ്യേണ്ടി വന്നാൽ സഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ പല വമ്പൽ രാജ്യങ്ങളാണ് ക്യൂ നിൽക്കുന്നതെന്നാണ് പൊതു സംസാരം.