Paul Pogba Ban : ഉത്തേജക മരുന്നുപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് നാല് വർഷം വിലക്കേർപ്പെടുത്തി
Paul Pogba Ban On Doping Case : സിരി ആ-യിലെ ലീഗ് മത്സരത്തിനിടെയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് താരം പിടിയിലായത്
ടൂറിൻ : ഉത്തേജക മരുന്ന ഉപയോഗത്തിന് സിരി ആ ടീമായ യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരമായ പോൾ പോഗ്ബയ്ക്ക് നാല് വർഷം വിലക്കേർപ്പെടുത്തി. 2018 ലോകകപ്പ് ജേതാവ് പോൾ പോഗ്ബ ഉത്തേജക മരുന്ന ഉപയോഗിച്ചത് പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ 2023 സെപ്റ്റംബർ മുതൽ നാഡോ ഇറ്റാലിയ താരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലും വിചാരണയ്ക്കും ഒടുവിലാണ് ഫ്രഞ്ച് താരത്തിന് നാല് വർഷം ഫുട്ബോളിൽ നിന്നും വിലക്കേർപ്പെടുത്താൻ തീരുമാനമായിരിക്കുന്നത്.
നിലവിൽ പുരോഗമിക്കുന്ന സിരി ആ സീസണിൽ ഓഗസ്റ്റ് 20ന് നടന്ന യുവന്റസ് ഉഡിനീസെ മത്സരത്തിന് ശേഷം താരം ഉത്തേജക മരുന്ന ഉപയോഗിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തുന്നത്. ആ മത്സരത്തിൽ യുവന്റസ് 3-0ത്തിന് ഉഡിനീസെയെ പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് താരത്തെ പുനഃപരിശോധനയിലും ഫ്രഞ്ച് താരം ഉത്തജക മരുന്ന ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു.
അതേസമയം ഫ്രഞ്ച് താരത്തിന് ഏർപ്പെടുത്തിയ പുതിയ വിലക്കിൽ യുവന്റസ് ഇതുവരെ പ്രതികരണം നടത്തിട്ടില്ല. എന്നാൽ തങ്ങളുടെ മധ്യനിര താരത്തിന് വിലക്ക് ലഭിക്കുമെന്ന് ഇറ്റാലിയൻ ക്ലബ് നേരത്തെ തന്നെ ധാരണയുണ്ടെന്നാണ് സ്കൈ സ്പോർട്സ് ഇറ്റലി റിപ്പോർട്ട് ചെയ്യുന്നത്. 2022ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പോഗ്ബ ടൂറിനിലേക്ക് ഫ്രീ ട്രാൻസ്ഫറായി തിരികെ എത്തുന്നത്. എന്നാൽ പരിക്കിന് തുടർന്ന് പോഗ്ബയ്ക്ക് യുവന്റസിൽ വേണ്ടത്ര പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. പിന്നാലെയാണ് ഫ്രഞ്ച് താരം ഉത്തജക മരുന്ന വിവാദത്തിൽ പെടുന്നത്.
2018 റഷ്യൻ ഫുട്ബോൾ ലോകകപ്പ് ജേതാവായ താരം കഴിഞ്ഞ സീസണിൽ വളരെ ചുരുക്കം മത്സരങ്ങളിൽ മാത്രമെ സിരി ആ-യിൽ കളിച്ചിട്ടുള്ളൂ. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പോഗ്ബയ്ക്ക് ഖത്തർ ലോകകപ്പും നഷ്ടമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.