കൊച്ചി : ഐഎസ്എൽ 2021 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനകളിൽ മൂന്നാമനായിരുന്ന അർജന്റീനിയൻ താരം പേരേര ഡയസും ക്ലബ് വിട്ടു. താരവുമായി അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഡയസ് മറ്റൊരു ക്ലബിലേക്ക് പോകാൻ ഒരുങ്ങുന്ന റിപ്പോർട്ട് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെക്കാളും ഗൾഫ് മേഖലയിൽ നിന്നുള്ള ക്ലബ് 31കാരനായ അർജന്റീനിയൻ താരത്തിന് വമ്പൻ ഓഫർ നൽകിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോൺ അടിസ്ഥാനത്തിലായിരുന്നു പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ഡയസും സ്പാനിഷ് താരം അൽവാരോ വാസ്ക്വെസും ചേർന്നായിരുന്നു കഴിഞ്ഞ സീസണിൽ കേരള ടീമിനായി ഗോളുകൾ അടിച്ച് കയറ്റിയത്. 21 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് അണിഞ്ഞ് താരം എട്ട് ഗോളുകൾ സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ അഡ്രിയാൻ ലൂണയെയും പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിനെയും മാത്രമാണ് നിലവിൽ നിലനിർത്തിട്ടുള്ളത്. 


ALSO READ : FIFA World Cup 2022 : ലോകകപ്പിനായി ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം



ഇത്തവണ ഇന്ന് ഇതുവരെ ഏഷ്യൻ സാന്നിധ്യമായി ഓസീസ് ഗ്രീക്ക് താരം അപ്പോസ്തോലിസ് ഗ്യിന്യു എന്ന മുന്നേറ്റ താരത്തെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ഇന്ത്യൻ താരങ്ങളായ സൌരവ്, ബ്രിസ് മിറാൻഡ എന്നിവരുമായി ബ്ലാസ്റ്റേഴ്സ് കാരറിൽ ഏർപ്പെടുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.