നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ സഹൽ അബ്ദുൽ സമദിന്റെ കൂടുമാറ്റം സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ മധ്യനിര താരത്തെ മോഹൻ ബഗാനുമായി കൈമാറിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2025 വരെ ബ്ലാസ്റ്റഴ്സുമായി കരാറിലായിരുന്ന താരത്തെ മോഹവില നൽകിയാണ് ബംഗാൾ വമ്പന്മാർ സ്വന്തമാക്കിയരിക്കുന്നത്. ഐഎസ്എല്ലിൽ ഒരു ഇന്ത്യൻ താരത്തിന് നൽകുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാണിത്. കൂടാതെ സഹലിനെ കൈമാറുന്നതിനോടൊപ്പം ഇന്ത്യൻ പ്രതിരോധ താരം പ്രീതം കോട്ടലിനെയും ബഗാനിൽ നിന്നും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഒരു താരത്തെ കൈമാറിയും വെള്ളിപ്പെടുത്താൻ സാധിക്കാത്ത ട്രാൻസ്ഫർ തുകയിൽ സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫറിൽ ക്ലബ് അന്തിമ തീരുമാനത്തിലെത്തി. 2017 മുതൽ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമായ സഹലിനോട് കനത്ത ഹൃദയ വേദനയോടെയാണ് ക്ലബ് വിടപറയുന്നത്. സഹലിന്റെ മുന്നോട്ടുള്ള യാത്രയിൽ ആശംസകൾ നേരുന്നു" കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.


ALSO READ : Sahal Abdul Samad : റെസ്സായുടെ കൈപിടിച്ച് സഹൽ; കാണാം ഇന്ത്യൻ ഫുട്ബോൾ താരത്തിന്റെ വിവാഹചിത്രങ്ങൾ


2017ലാണ് സഹൽ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. തുടർന്ന് മഞ്ഞപ്പടയുടെ മധ്യനിരയിലെ അഭിവാജ്യ ഘടകമായിരുന്നു സഹൽ. തുടർന്ന് ക്ലബ് താരമായിട്ടുള്ള കരാർ 2025 വരെ നീട്ടി. ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് സഹലിന്റെ കൂടുമാറ്റം. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരമാണ് സഹൽ. 97 മത്സരങ്ങളിലാണ് സഹൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് അണിഞ്ഞത്. ഈ 97 മത്സരങ്ങളിൽ നിന്നുമായി ഇന്ത്യൻ മധ്യനിര താരത്തിന്റെ ബൂട്ടിൽ നിന്നും പത്ത് ഗോളുകൾ പിറന്നു.


സാഫ് കപ്പിലെ സഹലിന്റെ പ്രകടനമാണ് ട്രാൻസ്പർ മാർക്കറ്റിൽ സഹലിനെ ഇത്രയധികം മൂല്യമേറിയ താരമാക്കി മാറ്റിയത്. സാഫ് കപ്പ് ഇന്ത്യക്ക് നേടി നൽകുന്നതിന് സഹലിന് നിർണായക പങ്കുമുണ്ട്. ഫൈനലിൽ കുവൈത്തിനെതിരെ നേടിയ നിർണായക ഗോളിന് വഴിവെച്ചത് സഹലായിരുന്നു, സഹൽ നൽകിയ അസിസ്റ്റിലൂടെ ലാലിയൻസുവാല ചാങ്തെ ഗോളാക്കി മാറ്റുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.