കൊച്ചി : കേരളത്തിൽ നിന്നുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റനെസ് സർട്ടിഫിക്കേറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ടീമിന്റെ ബസിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നടപടി. കൊച്ചി പനമ്പള്ളി നഗറിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്. ബസിൽ കണ്ടെത്തിയത് 5 നിയമലംഘനങ്ങൾ എന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതെ തുടർന്നാണ് ടീമിന്റെ ബസിനെതിരെ നടപടിയെടുത്തതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാസ്റ്റേഴ്സ് ടീം ബസിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ


1. ബസിന്റെ ടയറുകൾ അപകടാവസ്ഥയിൽ
2. റിയർ വ്യു മിറർ തകർന്ന് നിലയിൽ
3. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകൾ ഉണ്ടായിരുന്നില്ല.
4. ബോണറ്റ് തകർന്ന നിലയിൽ
5. അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചു.


ALSO READ : ISL : 'ഓവർ കോൺഫിഡൻസ് സീറോ ഡിഫൻസ്'; മോഹൻ ബഗാനെ തോൽപ്പിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്


പനമ്പള്ളി നഗറിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിശീലനത്തിന് എത്തിച്ചതിനെ പിന്നാലെയാണ് എംവിഡിയുടെ പരിശോധനയും നടപടിയും. ബസിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയാണ് ഉടമകൾ വരുത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ട്യൂബ് പുറത്ത് കാണാവുന്ന തരത്തിൽ ടയറുകളുടെ സ്ഥിതി അപകടാവസ്ഥയിൽ ആയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിന്റെ ഫിറ്റ്നെസുമായി സംബന്ധിച്ചുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഉടമകൾക്ക് രണ്ട് ആഴ്ചത്തെ സമയം എംവിഡി നൽകി. അതു വരെ ബസ് നിരത്തിൽ ഇറക്കി സർവീസ് നടത്താൻ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.


അതേസമയം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം മത്സരത്തിനായി തയ്യാറെടുക്കകയാണ്. 23-ാം തീയതി ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ അവരുടെ തട്ടത്തകത്തിൽ വെച്ച് ബ്ലാസ്റ്റേഴ്സ് നേരിടും. കൊച്ചി വെച്ച നടന്ന സീസണിലെ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനോടേറ്റു വാങ്ങിയ തോൽവിക്ക് മറുപടി നൽകാനാകും ബ്ലാസ്റ്റേഴ്സും ഇവാൻ വുകോമാനോവിച്ചും ഭുവനേശ്വറിലേക്ക് പോകാൻ ഒരുങ്ങുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.