ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങിയത് പട്ടാളത്തൊപ്പിയണിഞ്ഞായിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ലഭിച്ച മാച്ച് ഫീയും വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ കൊഹ്‌ലിയും ഇന്ത്യന്‍ ടീമിനെ 14 താരങ്ങളും ചേര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കിയത് 78 ലക്ഷം രൂപയാണ്.


ലെഫ്‌നന്റ് കേണല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍, പ്ലേയിങ് ഇലവനിലെ താരങ്ങളുടെ മാച്ച് ഫീയായി 66 ലക്ഷം രൂപയും, നാല് റിസര്‍വ് താരങ്ങളുടെ ഫീയായി 12 ലക്ഷം രൂപയുമാണ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് എത്തുന്നത്.