മുംബൈ : ഫർഹാൻ അക്തർ-ഷിബാനി ഡാണ്ഡേക്കർ, റൺബീർ കപൂർ- ആലിയ ഭട്ട് വിവാഹത്തിന് ശേഷം ബോളിവുഡ് വീണ്ടും കല്യാണത്തിനായി ഒരുങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അതിയ്യാ ഷെട്ടിയും തമ്മിലുള്ള വിവാഹത്തിനായിട്ട് ബോളിവുഡ് നഗരം തയ്യാറെടുക്കുന്നുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇരുവരും തമ്മിൽ ഈ വർഷം അവസാനം തന്നെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022 അവസാനത്തോടെ ക്രിക്കറ്റ് താരവും ബോളിവുഡ് നടിയും തമ്മിൽ വിവാഹിതരാകുമെന്നും ഇതിനായി ഇരുവരുടെ കുടുംബങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങിയതായി ബോളിവുഡ് മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിൽ വെച്ചാകും താരം വിവാഹം നടക്കുകയെന്നാണ് ബോളിവുഡ് മാധ്യമത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



ALSO READ : വിദേശികളെ വിവാഹം ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ


കർണാടകയിൽ മംഗളൂരു സ്വദേശിയായ സുനിൽ ഷെട്ടി, തുളു കുടുംബാംഗമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരവും മംഗളൂരു സ്വദേശിയും കൂടിയാണ്. 2021ൽ അതിയ്യയുടെ പിറന്നാൾ ദിവസമാണ് ഇരുതാരങ്ങൾ തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കുന്നത്. 
രാഹുലിനോടൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ പങ്കുവെച്ചാണ് താരപുത്രിയും കൂടിയായ ബോളിവുഡ് നടി തന്റെ പ്രണയം പുറംലോകത്തെ അറിയിക്കുന്നത്. കൂടാതെ ഷെട്ടി കുടുംബത്തിനോടൊപ്പം രാഹുൽ പങ്കെടുക്കന്ന നിമിഷങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 



2015ൽ ഇറങ്ങി ഹീറോ എന്ന ചിത്രത്തിലാണ് അതിയ്യ ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം രണ്ട് സിനിമകളിലായി താരപുത്രി അഭിനയിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കെ.എൽ രാഹുൽ. കൂടാതെ പുതുതായി ഐപിഎല്ലിന്റെ ഭാഗമായ ലഖ്നൗ സൂപ്പർ ജെയിന്റ്സിന്റെ നായകനും കൂടിയാണ് ഈ ഇന്ത്യൻ ഓപ്പണർ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.