കൊൽക്കത്ത : ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് രോഹിത് ശർമയും സംഘവും ലങ്കയെ തോൽപ്പിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. 15-ാം തീയതി ഞായറാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിൽ അവസാന മത്സരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ശ്രീലങ്ക ആതിഥേയരായ ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 40 ഓവർ മാത്രം ഇന്ത്യയെ നേരിട്ട ലങ്ക 215 റൺസിന് പുറത്തായി. 216 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റങ്ങിന് ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ജയം കണ്ടെത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുൽ ക്ഷമയോട് ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 64 റൺസെടുത്ത താരം തന്റെ ഏകദിന കരിയറിലെ 12-ാം അർധ സെഞ്ചുറി നേടുകയും ചെയ്തു.


ALSO READ : 'ഇത് മിന്നൽ മാലിക്ക്, വേഗതയാണ് മെയിൻ'; ഉമ്രാൻ മാലിക്കിന്റെ ചിത്രം പങ്കുവച്ച് ബേസിലും സൺറൈസേഴ്സും


ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്നിങ്സ 215ൽ അവസാനിപ്പിച്ചത്. 102ന് രണ്ടാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അടുത്ത 50 റൺസിനിടെ അഞ്ചൻ ലങ്കൻ താങ്ങളെ ഇന്ത്യൻ ബോളമാർ ഡ്രെസ്സിങ് റൂമിലേക്ക് മടക്കി അയച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ വീതം നേടി. ഉമ്രൻ മാലിക്ക് രണ്ടും അക്സർ പട്ടേൽ ഒന്നും വീതം നേടിയാണ് ലങ്കൻ ഇന്നിങ്സ് 40 ഓവറി അവസാനിപ്പിച്ചത്. 50 റൺസെടുത്ത ഓപ്പണിങ് താരം നുവനിദു ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ് സ്കോറർ.


ചെറിയ വിജയലക്ഷ്യമാണെങ്കിലും അൽപം വിയർത്താണ് ആതിഥേയരായ ഇന്ത്യ ജയം കണ്ടെത്തിയത്. മുന്നേറ്റ താരങ്ങൾ നിറം മങ്ങിയപ്പോൾ മധ്യനിര താരങ്ങളാണ് ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ കെ.എൽ രാഹുൽ- ശ്രെയസ് എയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്കൊപ്പം ക്ഷമയോട് ബാറ്റ് വീശിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 103 പന്തിൽ ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രാഹുൽ 64 റൺസെടുത്തത്.


ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 15 ഞായറാഴ്ച നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.